റമദാൻ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിച്ചതിനുള്ള അബഹ ഫാമിലി ഡെവലപ്‌മെൻറ്​ അസോസിയേഷ​െൻറ ആദര ഫലകം സി.സി.ഡബ്ല്യു.എ അംഗമായ ബഷീർ മുന്നിയൂർ ഏറ്റുവാങ്ങുന്നു

റമദാൻ പ്രവർത്തനങ്ങൾ: പ്രവാസി സാമൂഹിക പ്രവർത്തകരെ ആദരിച്ച് സൗദി കൂട്ടായ്​മ

അബഹ: റമദാൻ മാസത്തിൽ അബഹ ഗവർണറേറ്റ്​ സംഘടിപ്പിച്ച നാലാമത്​ ‘അജവാദ്’ റമദാൻ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിച്ച സ്വദേശി-വിദേശി സാമൂഹിക പ്രവർത്തകരെ സൗദി അറേബ്യയിലെ പ്രമുഖ സാമൂഹിക സംഘടനയായ അബഹ ഫാമിലി ഡെവലപ്‌മെൻറ്​ അസോസിയേഷൻ ആദരിച്ചു. അസീർ ട്രാവലേഴ്സ് ദിവാനിയയിലാണ് അനുമോദന സദസ്സ് സംഘടിപ്പിച്ചത്.

അസീർ ഗവർണറേറ്റി​െൻറ കീഴിൽ നടന്ന ‘അജവാദ് 4’ റമദാൻ പ്രോഗ്രാമി​െൻറ വിജയത്തിനായി നൽകിയ പിന്തുണയും സജീവ പങ്കാളിത്തവും പരിഗണിച്ചാണ് അസീർ ഒയാസിസ് സോഷ്യൽ പ്രോഗ്രാം ഇവൻറ്​ മാനേജ്‌മെൻറ്​ സന്നദ്ധ പ്രവർത്തകർക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചത്. പരിപാടിയുടെ വികസനത്തിനും സർഗാത്മകതയ്ക്കും സന്നദ്ധ പ്രവർത്തകർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് സംഘാടകർ വ്യക്തമാക്കി. സ്നേഹത്തി​െൻറയും സാഹോദര്യത്തി​െൻറയും അടയാളമായി ചടങ്ങിൽ വെച്ച് ഇവർക്ക് ആദര ഫലകങ്ങൾ സമ്മാനിച്ചു.

സാംസ്കാരിക വിനിമയത്തിനും പ്രവാസികളെ ആദരിക്കുന്നതിനുമായി സംഘടിപ്പിക്കപ്പെട്ട ഈ ചടങ്ങ്, അസീർ മേഖലയിലെ യാത്ര, ടൂറിസം, പൈതൃകം എന്നിവക്കായി സമർപ്പിക്കപ്പെട്ടതാണെന്ന് അസീർ ട്രാവലേഴ്സ് ഫോറം അറിയിച്ചു. അസീർ ജനതയുടെ ഉദാരമനസ്കതയെയും അതിഥിസൽക്കാരത്തെയും സൂചിപ്പിക്കുന്ന ‘അജവാദ്’ എന്ന സങ്കൽപ്പത്തെക്കുറിച്ചും മജ്‌ലിസി​െൻറ പ്രാധാന്യത്തെക്കുറിച്ചും മലയാളി സാമൂഹികപ്രവർത്തകൻ ഇബ്രാഹിം പട്ടാമ്പി വിശദീകരിച്ചു.

ഇന്ത്യൻ പ്രവാസികളെ പ്രതിനിധീകരിച്ച് കെ.എം.സി.സി നാഷനൽ കമ്മിറ്റി നേതാവും ഇന്ത്യൻ കോൺസുലേറ്റ്​ കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി (സി.സി.ഡബ്ല്യു.എ) അംഗവുമായ ബഷീർ മുന്നിയൂർ ആദരഫലകങ്ങൾ ഏറ്റുവാങ്ങി. ഹനീഫ മഞ്ചേശ്വരം, മുജീബ് ചടയമംഗലം, ഇബ്രാഹിം പട്ടാമ്പി എന്നിവരും ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംബന്ധിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ഒത്തുചേർന്ന പരിപാടി സാംസ്കാരിക സൗഹൃദത്തി​െൻറ വേറിട്ട അനുഭവമായി മാറി.

Tags:    
News Summary - Ramadan Activities: Saudi association honors expatriate social workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.