സൗദിയിലെത്തിയിട്ട് രണ്ടാഴ്ച മാത്രം; രാജസ്ഥാൻ സ്വദേശി നജ്റാനിൽ മരിച്ചു

നജ്റാൻ: സൗദിയിലെത്തി പതിനെട്ടാം ദിവസം രാജസ്ഥാൻ രാജ് ഗരാഹ് സ്വദേശി ഹക്കാം അലി (42) നജ്റാനിൽ കുഴഞ്ഞ് വീണ് മരിച്ചു. നജ്‌റാനിൽ കെട്ടിട നിർമാണ ജോലിക്കെത്തിയതായിരുന്നു. താമസസ്ഥലത്ത് രാത്രി ഭക്ഷണം കഴിച്ച ശേഷം സുഹൃത്തുക്കൾ പുറത്ത് സംസാരിച്ചിരിക്കെ ഇദ്ദേഹത്തിന്റെ റൂമിനുള്ളിൽ നിന്ന് ശബ്ദം കേട്ടതിനെ തുടന്ന് നോക്കിയപ്പോൾ ബോധരഹിതനായി താഴെ വീണു കിടക്കുകയായിരുന്നു. ബന്ധുവായ ഷൗക്കത്ത് അലിയും സുഹൃത്തുക്കളും നജ്റാൻ ഹുബാഷ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും നജ്റാൻ കെ.എം.സി.സി പ്രവർത്തകരുടെ സഹായം തേടുകയും ചെയ്തു. തുടർന്ന് രേഖകൾ ശരിയാക്കി ഇദ്ദേഹത്തിൻറെ മയ്യിത്ത് നജ്റാൻ, റിയാദ്, ഡൽഹി വഴി സ്വദേശമായ രാജസ്ഥാനിലെ രാജ് ഗരാഹിൽ എത്തിച്ച് ഖബറടക്കി. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം.

നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സിയുടെ സലീം ഉപ്പള, ലുഖ്മാൻ ചേലമ്പ്ര, തൗഫീക്ക് ഉപ്പള എന്നിവർ സഹായിച്ചു.

Tags:    
News Summary - rajasthan native died in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.