ത്വാഇഫിെൻറ ചില ഭാഗങ്ങളിൽ മഴ 

ത്വാഇഫ്: ത്വാഇഫി​​െൻറ ചില ഭാഗങ്ങളിൽ തിങ്കളാഴ്​ച നല്ല മഴ പെയ്​തു. അശീറ, ആയിദ് മർക്കസുകളിലാണ് ഉച്ചക്ക് ശേഷം കനത്ത മഴ ലഭിച്ചത്​. മഴവെള്ള ഒഴുക്കിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. താഴ്വരകളിലെ പല റോഡുകളും വെള്ളത്തിനടിയിലായി. മേഖലയിൽ മഴയുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 
അൽബാഹ മേഖലയിൽ ഞായറാഴ്ചയുണ്ടായ മഴയിൽ പലയിടങ്ങളിലും നാശനഷ്​ടങ്ങളുണ്ടായി. അഖീഖ്, ഹജ്റ, ബനീഹസൻ, ഖുറാ, ഖൽവ, ബൽജുറശി എന്നിവിടങ്ങളിലും പരിസര ഗ്രാമങ്ങളിലുമാണ് സമാന്യം നല്ല മഴ ലഭിച്ചത്. മഴയെ തുടർന്ന് പല ജഗ്ഷനുകളിലും തടയണകളിലും വെള്ളം കയറി. ചില റോഡുകൾ ഭാഗികമായും ചിലത് പൂർണമായും അടച്ചിട്ടു. ചുരത്തിൽ നിന്ന് പാറക്കല്ലുകൾ വീണതിനെ തുടർന്ന് അൽബാഹ മഖ ചുരം  അടച്ചതായി സിവിൽ ഡിഫൻസ്​ വക്താവ് കേണൽ ജംആൻ അൽഗാമിദി പറഞ്ഞു. അൽബാഹ ഖൽവ ചുരം മുൻകരുതലെന്നോണം അടച്ചു.  കച്ചവട കേന്ദ്രങ്ങളിലും വീടുകളിലും വെള്ളം കയറി, സുരക്ഷ കണക്കിലെടുത്ത് ചിലയിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിബേധിച്ചിരുന്നതായും സിവിൽ ഡിഫൻസ്​ പറഞ്ഞു. മഴയുണ്ടായ സ്​ഥലങ്ങളിൽ അടിയന്തിര സേവനത്തിന് മുനിസിപ്പാലിറ്റി ആളുകളെ നിയോഗിച്ചതായി അൽബാഹ മേയർ ഡോ. അലി സവാത് പറഞ്ഞു. 12 ഓഫീസർമാരെയും 150 തൊഴിലാളികളെയും നിയോഗിച്ചിട്ടുണ്ട്. പത്ത് ജലടാങ്കറുകൾ, മറ്റ് യന്ത്ര സാമഗ്രികളെല്ലാം ശുചീകരണ ജോലിക്കായി ഒരുക്കിയിട്ടുണ്ട്. കല്ലുകളും പാറകഷ്ണങ്ങളും നീക്കം ചെയ്തു അടച്ചിട്ട ചില റോഡുകൾ തുറന്നിട്ടുണ്ട്. മുഴുവൻ റോഡുകളിലേയും മണ്ണ് നീക്കം ചെയ്യുന്നതുവരെ ജോലികൾ തുടരുമെന്നും അൽബാഹ മേയർ പറഞ്ഞു. മഴദുരിത ബാധിത പ്രദേശങ്ങളിലാവശ്യമായ എല്ലാ സഹായങ്ങളുമെത്തിക്കാൻ അൽബാഹ  ഗവർണർ അമീർ ഡോ. ഹുസാം ബിൻ സഈദ് സിവിൽ ഡിഫൻസിന് നിർദേശം നൽകി. നജ്റാൻ മേഖലയുടെ ചില ഭാഗങ്ങളിലും നല്ല മഴയാണുണ്ടായത്. അണക്കെട്ടുകളിൽ വെള്ളം കൂടി. മഴ തുടരാൻ സാധ്യതയുള്ളതിനാൽ താഴ്വരകളിൽ താമസിക്കുന്നവരോട് ആവശ്യമായ മുൻകരുതലെടുക്കാൻ സിവിൽ ഡിഫൻസ്​ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.