റിയാദ്: റിയാദിലും പരിസരങ്ങളിലും കാലവർഷത്തിന് സമാനമായ മഴക്കാലം. ബുധനാഴ്ച പുലരിയിൽ തുടങ്ങിയ മഴ വൈകുന്നേരവും തുടർന്നു. എങ്ങും നനഞ്ഞ് കുതിർന്ന അന്തരീക്ഷം. കഴിഞ്ഞ ദിവസങ്ങളിലെ പൊടിക്കാറ്റിന് പിന്നാലെയെത്തിയ മഴ ജനജീവിതത്തിന് കുളിർമയേകി. ഇടിമിന്നലിെൻറ അകമ്പടിയോടെയാണ് ബുധനാഴ്ച പകൽ പലനേരങ്ങളിലായി മഴ പെയ്തത്. ആകാശം സദാ മേഘാവൃതമായിരുന്നു. റോഡുകളിൽ വെള്ളക്കെട്ട്. പൊടിമാലിന്യങ്ങളിൽ നിന്ന് കഴുകിത്തെളിഞ്ഞ തെരുവുകൾ.
മലയാളികൾക്ക് നാട്ടിലെ കാലവർഷം റിയാദിലും അനുഭവപ്പെട്ട ദിനം. മുൻവർഷങ്ങളിൽ ഏപ്രിൽ അവസാനിക്കുേമ്പാഴേക്കും കനത്ത ചൂടിൽ പൊള്ളിയിരുന്ന തലസ്ഥാനനഗരി ഇത്തവണ കുളിരണിഞ്ഞത് അപൂർവാനുഭവമായെന്ന് ദേശവാസികൾ പറഞ്ഞു. വരും ദിവസങ്ങളിലും മഴയുണ്ടാവുമെന്നാണ് കാലാവസ്ഥ വിഭാഗം അറിയിച്ചത്. സാധാരണ പൊടിക്കാറ്റിന് പിന്നാലെ കാലാവസ്ഥ കടും ചൂടിലേക്ക് മാറുകയാണ് പതിവ്. ഇത്തവണ പക്ഷെ പതിവ് തെറ്റുകയാണ്. മിതശീതോഷ്ണമായിരുന്നു കഴിഞ്ഞ ഫെബ്രുവരി മുതൽ. പൊടിക്കാറ്റ് പല തവണ വന്നുപോയി. ഇത്തവണ സാമാന്യം നല്ല മഴയും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.