വരും ദിവസങ്ങളിൽ മഴക്ക് സാധ്യത -കാലാവസ്ഥ കേന്ദ്രം

യാംബു: സൗദിയുടെ ചില പ്രദേശങ്ങളിൽ വരുംദിവസങ്ങളിലും മഴയും ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടാവാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മക്ക, മദീന, അൽ ബാഹ, അസീർ, അൽ ഖസിം, റിയാദ്, കിഴക്കൻ പ്രവിശ്യ, ജിസാൻ തുടങ്ങിയ നഗരങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലും മറ്റു ചില ഭാഗങ്ങളിലും നേരിയതോ മിതമായതോ ആയ മഴ പെയ്യും.

ചിലയിടങ്ങളിൽ ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ കാലാവസ്ഥ റിപ്പോർട്ടിൽ വ്യക്തമാക്കി. മഴ പെയ്യുന്ന പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുള്ളതായും ചൂണ്ടിക്കാട്ടി. അസീർ, അൽ ബാഹ, മക്ക എന്നിവയുടെ ചില ഭാഗങ്ങളിൽ ശക്തമായ മണൽക്കാറ്റും അടിച്ചുവീശും.

ഒറ്റപ്പെട്ട ചില പ്രദേശങ്ങളിൽ ആലിപ്പഴവർഷവും പ്രതീക്ഷിക്കുന്നു. തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിലും മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. ചെങ്കടൽ തീരങ്ങളിൽ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ മണിക്കൂറിൽ 10 കിലോമീറ്റർ മുതൽ 35 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് അടിച്ചുവീശും. തിരമാലകൾ രണ്ട് മീറ്റർ വരെ ഉയരത്തിൽ പ്രകടമാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Rain likely in the coming days - Meteorological Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.