ഉംറ തീർഥാടകയായ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ് മരിച്ചു

ജിദ്ദ: ഉംറ കർമ്മം നിർവഹിച്ച് മക്കളോടൊത്ത് നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ വിമാനത്താവളത്തിലെത്തിയ കൊച്ചി പാലാരിവട്ടം തമ്മനം കൊപ്പറമ്പിൽ ഖദീജ (70) കുഴഞ്ഞ് വീണ് മരിച്ചു. ഭർത്താവ്: പരേതനായ കെ.ബി അലി, മക്കൾ: സിറാജുദ്ദീൻ, റസീന, സിജിന, മരുമക്കൾ: മുഹമ്മദാലി, ഉണ്ണി അബുബക്കർ.

ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ജിദ്ദയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹായങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്‌ പ്രവർത്തകർ രംഗത്തുണ്ട്.

Tags:    
News Summary - An Umrah pilgrim from Kochi collapsed and died at Jeddah airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.