ഷക്കീൽ

കെ.എം.സി.സി മുൻ നേതാവ് ഷക്കീൽ നാട്ടിൽ നിര്യാതനായി

ജിദ്ദ: ജിദ്ദയിലെ മുൻ രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനും കെ.എം.സി.സി ജിദ്ദ മങ്കട മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റുമായിരുന്ന മലപ്പുറം കൂട്ടിലങ്ങാടി ചെലൂർ സ്വദേശി പരേതനായ കളത്തിൽ സൈനുദ്ധീൻ മകൻ ഷക്കീൽ (54) നാട്ടിൽ നിര്യാതനായി. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പെരിന്തൽമണ്ണ സി.എച്ച് സെന്ററിൽ നിന്നും മയ്യിത്ത് പരിപാലനത്തിന് ശേഷം മൃതദേഹം വീട്ടിൽ പൊതു ദർശനത്തിന് സൗകര്യമേർപ്പെടുത്തുകയും തുടർന്ന് ബുധനാഴ്ച രാവിലെ എട്ട് മണിക്ക് ചേലൂർ ജുമാമസ്ജിദിൽ ഖബറടക്കുകയും ചെയ്തു. ഷക്കീലിന്റ വേർപാടിൽ ജിദ്ദയിലെ രാഷ്ട്രീയ, പൊതു രംഗത്തെ നിരവധി പേർ അഗാദമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

Tags:    
News Summary - Former KMCC leader Shakeel has passed away in his hometown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.