ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽനിന്ന്
ജിദ്ദ: യു.പിയിലെ ഹാഥറസിൽ ബലാത്സംഗത്തിനിരയായ ദലിത് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ ആദ്യം അനുമതി നൽകാതിരിക്കുകയും ആക്രമിക്കുകയും ചെയ്ത യു.പി പൊലീസിെൻറ ജനാധിപത്യവിരുദ്ധമായ നടപടിയിൽ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഏഴു പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ച കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും സമുന്നതനായ നേതാവായ രാഹുൽ ഗാന്ധിയെ തടയുകയും ദേഹോപദ്രവമേൽപിക്കുകയും ചെയ്തത് വർത്തമാന ഇന്ത്യയുടെ പരിതാപകരമായ അവസ്ഥയാണ് വെളിവാക്കുന്നത്.
മാധ്യമ പ്രവർത്തകർക്കും രാജ്യത്തെ ജനപ്രതിനിധികൾക്കും കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ ആദ്യ ഘട്ടത്തിൽ അനുമതി നൽകാതിരുന്ന യോഗി ഭരണകൂടം രാജ്യത്തിന് അപമാനകരമാണ്. പ്രതിഷേധ യോഗത്തിൽ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡൻറ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. നൗഷാദ് ചാലിയാർ, ആസാദ് പോരൂർ, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, ഒ.എം. നാസർ, നാസർ കോഴിത്തൊടി, ഇസ്മാഇൗൽ കൂരിപ്പൊയിൽ, ലത്തീഫ് പെരിന്തൽമണ്ണ, റിയാസ് കാളികാവ്, യു.എം. ഹുസൈൻ, ഫിറോസ് പോരൂർ, അസ്കർ കാളികാവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.