ഇന്ത്യയും സൗദിയും തമ്മിൽ ജലവിഭവ സഹകരണ കരാർ ഒപ്പുവെച്ചു

ജിദ്ദ: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി തന്ത്രപ്രധാന പങ്കാളിത്തത്തിൽ നിർണായക നാഴികക്കല്ല്. ജിദ്ദയിൽ നടന്ന ‘സൗദി വാട്ടർ വീക്ക്’ സമ്മേളനത്തിൽ വെച്ച് ഇരുരാജ്യങ്ങളും ജലവിഭവ സഹകരണത്തിനായുള്ള ഔദ്യോഗിക ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

 

സൗദി പരിസ്ഥിതി-ജല-കൃഷി മന്ത്രി എൻജി. അബ്​ദുൽ റഹ്​മാൻ അബ്​ദുൽ മുഹ്സിൻ അൽ ഫദ്‌ലിയും സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാനുമാണ് കരാർ കൈമാറിയത്. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് സൂരിയും ഈ സുപ്രധാന ചടങ്ങിൽ പങ്കെടുത്തു.

 

ജലവിഭവ ആസൂത്രണം, സുസ്ഥിരമായ ജലമാനേജ്‌മെൻറ്​, ആധുനിക ജലസേചന സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ പരസ്പര സഹകരണം ശക്തമാക്കുകയാണ് ഈ ധാരണാപത്രത്തി​െൻറ പ്രധാന ലക്ഷ്യം. കൂടാതെ ഇരുരാജ്യങ്ങളിലെയും ഈ രംഗത്തെ ശേഷി വികസനം ഉറപ്പാക്കാനും, മികച്ച പ്രവർത്തനരീതികളും സാങ്കേതികവിദ്യകളും പരസ്പരം പങ്കുവെക്കാനും ഈ പുതിയ പങ്കാളിത്തത്തിലൂടെ സാധ്യമാകും.

Tags:    
News Summary - India and Saudi Arabia Sign Water Resources Cooperation Pact

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.