ജിദ്ദ: മലപ്പുറം നിലമ്പൂർ എടക്കരക്കടുത്ത് ഉപ്പട സ്വദേശി പാലക്കൽ അബ്ദുൽ നാസർ എന്ന റിയാസ് (50) ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു. ജാമിഅ ഖുവൈസിൽ ജോലിചെയ്തുവരികയായിരുന്നു. കഴിഞ്ഞ 20 വർഷമായി പ്രവാസിയായിരുന്നു. പിതാവ്: അക്ബർ അലി. മാതാവ്: ഖദീജ. ഭാര്യ: ആബിദ, മക്കൾ: റിൻഷിദ, റിസ്‌വാൻ, റഷാൻ.
ഈസ്റ്റ് ജിദ്ദ ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.