ജുബൈൽ സിറ്റി ഫ്ലവർ ഹൈപ്പർമാർക്കറ്റിൽ പൊറോട്ട തീറ്റ മത്സരവും സംഗീത വിരുന്നും അരങ്ങേറി

ജുബൈൽ: സിറ്റി ഫ്ലവർ ഹൈപ്പർമാർക്കറ്റും നുപൂരധ്വനി ആർട്സ് അക്കാദമിയും സംയുക്തമായി ജുബൈൽ സിറ്റി ഫ്ലവർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊറോട്ട തീറ്റ മത്സരവും കലാപരിപാടികളും പ്രവാസി മലയാളിക്ക് വേറിട്ടൊരു ആവേശമായി. വാശിയേറിയ പൊറോട്ട തീറ്റ മത്സരത്തിൽ 25-ഓളം പേർ പങ്കെടുത്തു.

 

നിശ്ചിത 10 മിനിറ്റിൽ എട്ട് പൊറോട്ടകൾ കഴിച്ച് നേപ്പാൾ സ്വദേശി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മത്സരത്തിന് ശേഷം അരങ്ങേറിയ വൈവിധ്യമാർന്ന കലാപരിപാടികൾ കാണികൾക്ക് ദൃശ്യ-ശ്രാവ്യ വിരുന്നായി മാറി. നുപൂരധ്വനി ആർട്സ് അക്കാദമിയിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങളും, റിയാദ് മെഹ്ഫിൽ ഒരുക്കിയ മുട്ടിപ്പാട്ടും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു.

 

ബോളിവുഡ് ഗായകൻ ബസ്സാം, ഗായിക ആശാ ഷിജു എന്നിവർ നയിച്ച സംഗീത വിരുന്ന് പരിപാടിയുടെ മാറ്റുകൂട്ടി. സിറ്റി ഫ്ലവർ മാർക്കറ്റിങ്​ മാനേജർ നൗഷാദ് കാപ്പാട്, സിറ്റി ഫ്ലവർ ഹൈപ്പർ മാനേജർ ഹനീഫ കമ്പായതിൽ, എം.കെ ഫുഡ് ഡയറക്ടർ ഷാനവാസ്, ഫ്രണ്ടി ഏരിയ മാനേജർ ഷബീർ എന്നിവരും ജുബൈലിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. ഷഫീന താജ്, സർഫറാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നിക്കി ജോസ് പരിപാടിയുടെ അവതാരകയായി.

Tags:    
News Summary - A porotta eating contest and musical feast were held at Jubail City Flower Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.