റാഫി പാങ്ങോട്
റിയാദ്: ബ്രീസ് ഫൗണ്ടേഷൻ 2026-ലെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിെൻറ പേരിൽ ഏർപ്പെടുത്തിയ രാഷ്ട്രസേവാ പുരസ്കാരത്തിന് പ്രവാസി സാമൂഹികപ്രവർത്തകൻ റാഫി പാങ്ങോട് അർഹനായി. സൗദി അറേബ്യയിലും മറ്റ് ജി.സി.സി രാജ്യങ്ങളിലുമായി പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും, ഇന്ത്യയിൽ വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമറിയിക്കുകയും ചെയ്തതിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരം നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഡോ. എ.പി.ജെ. അബ്ദുൽ കലാമിെൻറ ചരമവാർഷികത്തോടനുബന്ധിച്ച് ജൂലൈ 27ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അദ്ദേഹത്തിന് പുരസ്കാരം സമ്മാനിക്കും. സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കാളികളാകുന്ന ചടങ്ങിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സേവനങ്ങൾ നടത്തിയ മറ്റ് വ്യക്തികളെയും ആദരിക്കുമെന്ന് ബ്രീസ് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.