തനിമ വേസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച ഖുർആൻ പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം നേടിയ മാജിദ അനീസിനുള്ള ഉപഹാരം ഡോ. ഇൽയാസ് മൗലവി നൽകുന്നു
ജിദ്ദ: സമൂഹത്തിൽ ഖുർആൻ പഠനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തനിമ വെസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനങ്ങൾക്ക് തുടക്കം. ജിദ്ദ ഷറഫിയയിൽ നടന്ന സംഗമത്തിൽ ഉമ്മുൽ ഖുറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളി ഖുർആൻ ഡയറക്ടറും ഇത്തിഹാദുൽ ഉലമ കേരളയുടെ വൈസ് പ്രസിഡൻറുമായ ഡോ. ഇൽയാസ് മൗലവി ഉദ്ഘാടനം ചെയ്തു.
തനിമ വേസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച ഖുർആൻ സമ്മേളനത്തിൽ ഡോ. ഇൽയാസ് മൗലവി സംസാരിക്കുന്നു
ജീവിതത്തിൽ ധൈര്യത്തിനും സ്ഥൈര്യത്തിനും ഖുർആൻ പഠനവും അതിെൻറ ആശയം ജീവിതത്തിൽ പ്രായോഗികമാക്കുന്നതും ഏറെ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഖുർആൻ പഠനത്തിൽ പ്രവാസികളും സ്ത്രീകളും കാണിക്കുന്ന പ്രത്യേക താൽപര്യത്തെക്കുറിച്ച് ഏറെക്കാലം ഖത്തറിൽ പ്രവാസി കൂടി യായിരുന്ന ഇൽയാസ് മൗലവി എടുത്തുപറഞ്ഞു. ഫലസ്തീനികൾ കാണിക്കുന്ന ക്ഷമയുടെയും സ്ഥൈര്യത്തിന്റെയും അടിസ്ഥാനം ഖുർആനാണെന്ന് മനസ്സിലാക്കി പാശ്ചാത്യലോകത്തുള്ള ആയിരങ്ങളാണ് ഖുർആൻ പഠനത്തിനായി മുന്നോട്ടു വരുന്നത്. ഖുർആൻ പഠിക്കുന്ന സമയമായിരിക്കും ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട സമയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിമ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡണ്ട് ഫസൽ കൊച്ചി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റമദാനിൽ നടത്തിയ ഖുർആൻ പ്രശ്നോത്തരിയിലെ ജേതാക്കളെ കോഓഡിനേറ്റർ സനോജ് അലി പരിചയപ്പെടുത്തി. മാജിദ അനീസ്, ഫിദ സലീം, കെ.വി ആയിഷ എന്നിവർക്കുള്ള ഉപഹാരങ്ങൾ തനിമ കേന്ദ്ര പ്രസിഡന്റ് എ. നജ്മുദ്ദീന്റെ സാന്നിധ്യത്തിൽ ഡോ. ഇൽയാസ് മൗലവി വിതരണം ചെയ്തു. അബു താഹിർ ഖിറാഅത്ത് നടത്തി. തനിമ വെസ്റ്റേൺ പ്രൊവിൻസ് ജോയിൻറ് സെക്രട്ടറി മുഹമ്മദലി പട്ടാമ്പി നന്ദിപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.