ജിദ്ദ: 'ജംഇയ്യത്തു ഖൈറുക്കും തഹ്ഫീദുൽ ഖുർആനിന്റെ' കീഴിൽ അംഗീകാരത്തോടെ പെൺകുട്ടികൾക്ക് മാത്രമായുള്ള ഖുർആൻ ഹിഫ്ദ് കോഴ്സിന്റെ ആദ്യ ബാച്ച് സെപ്റ്റംബർ 15 ന് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഞായർ മുതൽ വ്യാഴം വരെ രാവിലെ 7 മണി മുതൽ ഉച്ചക്ക് 12 മണിവരെയാണ് ഫുൾ ടൈം കോഴ്സുകൾ നടക്കുന്നത്.
ഖുർആൻ പഠനത്തോടൊപ്പം തന്നെ ഇസ്ലാമിക വിഷയങ്ങളിൽ അവഗാഹം, ഖുർആനിക വചനങ്ങളുടെ ആശയങ്ങളും വ്യാഖ്യാനങ്ങളും മനസ്സിലാക്കൽ, തജ്വീദോടു കൂടിയുള്ള പാരായണം തുടങ്ങിയവയുമുണ്ടാകും. 'ജംഇയ്യത്തു ഖൈറുക്കും തഹ്ഫീദുൽ ഖുർആനിന്റെ' കീഴിലായതുകൊണ്ട് സൗദി അംഗീകൃത പരീക്ഷകളും സർട്ടിഫിക്കറ്റുകളുമാണ് ദാറു ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ പഠിതാക്കൾക്ക് നൽകുന്നത്.
ഈ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നതായി ഭാരവാഹികൾ അറിയിച്ചു. പുതുതായി രജിസ്റ്റർ ചെയ്യുന്നതിന് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ www.islahicenter.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.