????? ??????? ?????

ഖുർആൻ ലിപിയെഴുത്തുകാരൻ ശൈഖ്​ ഉസ്​മാൻ ത്വാഹ ജോലിയിൽ നിന്ന്​ വിരമിക്കില്ല

ജിദ്ദ: കിങ്​ ഫഹദ്​ ഖുർആൻ പ്രിൻറിങ്​ സമുച്ചയത്തിലെ ഖുർആൻ ലിപി കൈയ്യെഴുത്തുകലാകാരനഖായ ശൈഖ്​ ഉസ്​മാൻ ത്വാഹയുട െ കരാർ പുതുക്കാൻ മതകാര്യവകുപ്പ്​ മന്ത്രി ഡോ. അബ്​ദുൽ ലത്തീഫ്​ ബിൻ അബ്​ദുൽ അസീസ്​ ആലു ശൈഖ്​ നിർദേശം നൽകി. അദ്ദ േഹത്തി​​​െൻറ തൊഴിൽ കരാർ അവസാനിച്ചത്​ അറിഞ്ഞതി​നെ തുടർന്നാണ് മരന്തിയുടെ ​ നിർദേശം. ഇൗ മേഖലയിൽ ഉസ്​മാൻ ത്വാഹയുടെ സംഭാവന മാനിച്ചും മരണം വരെ ഖുർആ​​​െൻറ മാർഗത്തിൽ സേവന നിരതനാകാനുള്ള താൽപര്യം മുൻനിർത്തിയുമാണ്​ കരാർ പുതുക്കുന്നതെന്ന്​ മന്ത്രി പറഞ്ഞു. കരാർ പുതുക്കാൻ നിർദേശിച്ച​ മന്ത്രിക്ക്​ ഉസ്​മാൻ ത്വാഹ നന്ദി രേഖപ്പെടുത്തി.


സിറിയയിലാണ്​ ഉസ്​മാൻ ത്വാഹയുടെ ജനനം. 85 കാരനായ ഉസ്​മാൻ ത്വാഹ ഖുർആൻ ലിപി എഴുത്തുകാരിൽ മുസ്​ലിം ലോകത്ത്​ അറിയപ്പെട്ട ആളാണ്​. 13 ലധികം തവണ ആകർഷകമായ ലിപിയിൽ ഖുർആൻ പകർത്തി എഴുതിയിട്ടുണ്ട്​. സൗദിയിലേക്ക്​ വരുന്നതിന്​ മുമ്പ്​ 1970 ലാണ്​ സിറിയൻ മത ഒൗഖാഫ്​ കാര്യാലയത്തിനു വേണ്ടി ആദ്യഖുർആൻ പകർത്തി എഴുതിയത്​. ഉസ്​മാൻ ത്വാഹയുടെ കൈപടം കൊണ്ട്​ പകർത്തിയ മുസ്​ഹഫി​​​െൻറ കോപ്പികൾ 200 ദശ ലക്ഷത്തിലധികം അച്ചടിച്ചിട്ടുണ്ട്​. ഇപ്പോഴും അച്ചടിച്ചു ലോകത്ത്​ വിതരണം ചെയ്​തു കൊണ്ടിരിക്കുന്നു​.

Tags:    
News Summary - quran-lipi-shaikh usman thaha-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.