ഫർഹ ഫൈസൽ (ഒന്നാം റാങ്ക്), അദ്നാൻ നവാസ് (രണ്ടാം റാങ്ക്), ഫാത്തിമ നഹാന (രണ്ടാം റാങ്ക്), റഫ സകീർ (മൂന്നാം റാങ്ക്)
റിയാദ്: ഖുർആൻ ഹദീസ് ലേണിങ് കോഴ്സ് (ക്യു.എച്ച്.എൽ.സി) ഏഴാംഘട്ട ദേശീയ പരീക്ഷയിൽ ചിൽഡ്രൻസ് വിഭാഗത്തിൽ ഫർഹ ഫൈസൽ (തബൂക്ക്) ഒന്നാം റാങ്ക് നേടി. അദ്നാൻ നവാസ് (മജ്മഅ), ഫാത്തിമ നഹാന (തബൂക്ക്) എന്നിവർക്കാണ് രണ്ടാം റാങ്ക്. ഫാത്തിമ റഫീഖ് (ജിദ്ദ), റഫ സകീർ (തബൂക്ക്) എന്നിവർ മൂന്നാം റാങ്കിന് അർഹരായി.
ഒന്നാം റാങ്ക് നേടിയ ഫർഹ തബൂക്ക് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.കൊല്ലം കുളത്തുപ്പുഴ സ്വദേശിയും തബൂക്ക് ഇസ്ലാഹി സെൻറർ പ്രസിഡൻറുമായ ഫൈസലിെൻറയും സൗമ്യയുടെയും മകളാണ്. ഇ.ടി. ശഹ്മ സിദ്ദീഖ് (മദീന), ഖൈറുന്നിസ (ദമ്മാം), നിഹാൻ (അബഹ), ഹിസാൻ അലി (മജ്മഅ), അംന മുഹമ്മദ് (ജിദ്ദ), അൻസൽ അബ്ദുല്ല (തബൂക്ക്), ജാസിം മുഹമ്മദ് (ജിദ്ദ), അദീബ് നവാസ് (മജ്മഅ) എന്നിവരാണ് ഉന്നതവിജയം നേടിയ മറ്റു കുട്ടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.