???? ?????

ഖത്തര്‍ പ്രശ്നം സൗദിക്ക് നിസാരം - ആദിൽ ജുബൈർ

റിയാദ്: ഖത്തർ വിഷയം സൗദിയെ സംബന്ധിച്ച്​ നിസാര പ്രശ്നമാണെന്ന് വിദേശകാര്യ മന്ത്രി ആദില്‍  അല്‍ജുബൈര്‍. സൗദിക്ക് സുപ്രധാനമായ പല വിഷയങ്ങളും ശ്രദ്ധിക്കാനുണ്ട്. 
പ്രശ്നം പരിഹരിക്കണമെങ്കില്‍ ഖത്തര്‍ അതി​​െൻറ സ്വഭാവത്തില്‍ മാറ്റം വരുത്തുകയാണ് വേണ്ടതെന്ന് ആദിൽ ജുബൈര്‍ ലണ്ടനില്‍ ചേര്‍ന്ന അന്താരാഷ്​ട്ര സമ്മേളനത്തില്‍  പറഞ്ഞു. 
ഇറാന്‍, സിറിയ, യമന്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന സൗദിയുടെ മുന്നില്‍ ഖത്തര്‍ പ്രശ്നം ചെറുതാണ്​. ഖത്തര്‍ അതി​​െൻറ ശീലം മാറ്റാനും അന്താരാഷ്​ട്ര കരാറുകള്‍ പാലിക്കാനും തയാറാവുകയാണെങ്കില്‍ ജി.സി.സിയുടെ സംരക്ഷണത്തില്‍ കൊണ്ടുവരാനും ഇറാ​​െൻറയും തീവ്രവാദ ഭീഷണിയുടെയും പ്രശ്നത്തില്‍ സംരക്ഷണം നല്‍കാനും സാധിക്കുമെന്നും അ​േദ്ദഹം പറഞ്ഞു.
Tags:    
News Summary - qatar problem - saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.