ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയെ ജിദ്ദ വിമാനത്താവളത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബ്നു സൽമാൻ സ്വീകരിച്ചപ്പോൾ.

ഖത്തർ അമീർ ജിദ്ദയിലെത്തി. വിമാനത്താവളത്തിൽ കിരീടാവകാശിയുടെ ഊഷ്മള സ്വീകരണം

ജിദ്ദ: ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി ഔദ്യോഗിക സന്ദർശനത്തിനായി സൗദിയിലെത്തി. ജിദ്ദ കിങ് അബ്ദുൽഅസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഖത്തർ അമീറിനെ സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബ്നു സൽമാൻ സ്വീകരിച്ചു.


സൽമാൻ രാജാവിൻെറ ക്ഷണം സ്വീകരിച്ചാണ്​ ഖത്തർ അമീർ സൗദിയിലെത്തിയത്. കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാനുമായി ശൈഖ്​​ തമീം കൂടിക്കാഴ്​ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, പരസ്​പരം താൽപര്യമുള്ള മറ്റ്​ വിഷയങ്ങൾ എന്നിവയും ചർച്ചയാകും. അമീ​റിനൊപ്പം ഉന്നതതല ഖത്തർ സംഘവും സൗദിയിലെത്തിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.