തെക്കൻ സൗദിയിലെ ‘ഖത്​ അസീരീ’ ചുവർചിത്രകലക്ക്​ യു​െനസ്​കോ അംഗീകാരം 

ജിദ്ദ​: അസീർ മേഖലയി​െല ‘ഖത്​ അസീരീ’ ചുവർചിത്രകല യു​െനസ്​കോ പൈതൃക പട്ടികയിൽ ഇടം നേടി. ‘മാനവികതയുടെ അവർണനീയ സാംസ്​കാരിക പൈതൃക’ങ്ങളുടെ പ്രാതിനിധ്യപ്പട്ടികയിലാണ്​ ദക്ഷിണ സൗദിയിലെ വനിതകളുടെ തനത്​ കലയായ ‘ഖത്​ അസീരി’ ഉൾപ്പെടുത്തപ്പെട്ടത്​. കഴിഞ്ഞാഴ്​ച ദക്ഷിണ കൊറിയയിലെ ജീജോ ദ്വീപിൽ സാംസ്​കാരിക പൈതൃക സംരക്ഷണ  സമിതി യോഗത്തിലാണ്​ യൂനസ്​കോ അധികൃതർ ഇക്കാര്യം അറിയിച്ചത്​​. വീടുകളുടെ അകത്ത്​ ചുവരുകളിൽ​ ഒരുക്കുന്ന പ്രത്യേക അലങ്കാരപ്പണികളാണ് ‘ഖത്​ അസീരി’ ചിത്രകല. അതിഥികളെ സ്വീകരിക്കുന്ന മുറികളാണ്​ ​പ്രധാനമായും ‘ഖത്​ അസീരി’ ചിത്രപണികളാൽ അലങ്കരിക്കാറുള്ളത്​​. വെളുത്ത കുമ്മായപ്പൊടി ഉപയോഗിച്ച്​ സ്​ത്രീകളാണ്​ ഇൗ അലങ്കാര പണികൾ മുമ്പ്​ ചെയ്​തിരുന്നത്​. പുരുഷ കലാകാരൻമാരും പിൽക്കാലത്ത്​ രംഗത്തെത്തി.

പുരാതനവും പരമ്പരാഗതവുമായ കലാമാതൃക സംരക്ഷിക്കുന്നതിന്​ കാണിക്കുന്ന ശ്രദ്ധയും പ്രാധാന്യവുമാണ്​ ‘ഖത്​ അസീരി’ തുറന്നുകാട്ടുന്നതെന്നും യു​െനസ്​കോ അധികൃതർ വ്യക്​തമാക്കി. വർഷങ്ങളായി മേഖലയിൽ സംരക്ഷിച്ചുപോരുന്ന കലാരൂപമാണിത്​​. ഫാത്തിമ ഗഹാസ്​ എന്ന വനിതയാണ്​ ‘ഖത്​ അസീരി’യുടെ എക്കാലത്തെയും വലിയ പ്രയോക്​താവ്​. ത​​െൻറ ജീവിതം മുഴുവൻ ഇൗ കലാരൂപത്തി​​െൻറ നിലനിൽപ്പിനും വികസനത്തിനും വേണ്ടി ചെലവഴിച്ച അവർ 2010 ലാണ്​ മരിച്ചത്​. 2016 ലാണ്​ യു​െനസ്​കോയുടെ പരിഗണനക്ക്​ ‘ഖത്​ അസീരി’ സമർപ്പിച്ചതെന്നും കഴിഞ്ഞദിവസം നടന്ന യോഗത്തിൽ അധികൃതർ ആവശ്യപ്പെട്ട കൂടുതൽ വിശദാംശങ്ങൾ നൽകിയിരുന്നുവെന്നും സൗദി ഹെറിറ്റേജ്​ പ്രിസർവേഷൻ സൊസൈറ്റി (എസ്​.എച്ച്​.പി.എസ്​) പ്രോജക്​ട്​ മാനേജർ റിഹാഫ്​ ഖസാസ്​ പറഞ്ഞു.

ഭാവിയിൽ യുനെസ്​കോ പട്ടികകളിൽ പെടുത്താൻ രണ്ടുവർഷത്തിൽ ഒരിക്കൽ ഒരു ഫയൽ മാത്രമേ രജിസ്​റ്റർ ചെയ്യുകയുള്ളു. 2018 ൽ റിയാദിലെ ജനാദ്​രിയ മേളക്ക്​ വേണ്ടിയാക​ും അപേക്ഷ സമർപ്പിക്കുക. 2020 ൽ കഅബയുടെ ആവരണമായ കിസ്​വയെ അവതരിപ്പിക്കുമെന്നും റിഹാഫ്​ ഖസാസ്​ വ്യക്​തമാക്കി. ഇത്തവണത്തെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള കുംഭമേളയും ഇടം നേടിയിരുന്നു​.  

Tags:    
News Summary - qat aseeri - UNESCO award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.