റിയാദ് / ന്യൂഡൽഹി: രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷങ്ങളുടെ അവകാശപോരാട്ടങ്ങൾക്ക് ശക്തി പകരാനും ലക്ഷ്യബോധമുള്ളവരാക്കാനും ഖാഇദെ മില്ലത്ത് സ്വപ്നം കണ്ട സംവിധാനമായി ഇന്ത്യൻ യുണിയൻ മുസ് ലിംലീഗിന്റെ ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്റർ മാറുമെന്ന് കെ.എം.സി.സി വേൾഡ് കൺവെൻഷൻ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ ഭരണഘടന നിർമിതിയിൽ നിർണായകമായ പങ്കുവഹിച്ച ഖാഇദെ മില്ലത്തിന്റെ ദർശനങ്ങൾക്ക് നിറം പകരാനും പാർശ്വവൽകൃത സമൂഹത്തിന് വഴികാട്ടി മതേതര ജനാധിപത്യ മുന്നേറ്റത്തിൽ അണിചേർന്ന് സംഘടിതമായ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ഈ ആസ്ഥാനം കരുത്ത് പകരുമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സംസ്ഥാന മുസ് ലിംലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ മതേതര സംവിധാനം കടുത്ത ഭീഷണി നേരിടുകയും ദേശീയ രാഷ്ട്രീയം മുമ്പെങ്ങുമില്ലാത്ത വിധം പ്രശ്ന സങ്കീർണമാവുകയും ചെയ്യുന്ന കാലഘട്ടത്തിൽ മുസ് ലിംലീഗ് പാർട്ടിയുടെ ദേശീയ പ്രയാണത്തിൽ ഈ ആസ്ഥാനം നിർണായകമായ വഴിത്തിരിവാകുമെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.സി.സി വേൾഡ് പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്മാൻ സ്വാഗതം പറഞ്ഞു. ഖാഇദെ മില്ലത്ത് സെന്റർ രാജ്യത്തിന് സമർപ്പിച്ച ശേഷം സെന്റർ ഹാളിൽ നടന്ന ആദ്യത്തെ ചടങ്ങ് ആഗോളതലത്തിലുള്ള കെ.എം.സിസി നേതാക്കളുടെ സംഗമമായിരുന്നു.
ഡൽഹി എം.എൽ.എ ആലി മുഹമ്മദ് ഇഖ്ബാൽ, മുസ് ലിംലീഗ് നേതാക്കളായ ഉമ്മർ പാണ്ടിക്കശാല, അബ്ദുല്ല പാറക്കൽ, അബ്ദുൾറഹ്മാൻ രണ്ടത്താണി, അഡ്വ. മുഹമ്മദ് ഷാ, സി.പി ബാവഹാജി, കെ.എം.സി.സി വേൾഡ് ട്രഷറർ യു.എ നസീർ, ഭാരവാഹികളായ സി.കെ.വി യൂസുഫ്, കുഞ്ഞുമുഹമ്മദ് പേരാമ്പ്ര, ഖാദർ ചെങ്കള, ഡോ. മുഹമ്മദലി കൂനാരി, മറ്റു മുസ് ലിംലീഗ് നേതാക്കളായ എം.എ റസാക്ക് മാസ്റ്റർ, ടി.ടി ഇസ്മായിൽ, പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, കരീം ചേലേരി, ടി.പി അഷ്റഫലി, ഷിബു മീരാൻ, സി.കെ ശാക്കിർ, സാജിദ് നടുവണ്ണൂർ, ടി.പി ജിഷാൻ, ഹനീഫ് മൂന്നിയൂർ, ഓണംപള്ളി മുഹമ്മദ് ഫൈസി, സുബൈർ ഹുദവി, സിദ്ദീഖ് മാസ്റ്റർ പാലാഴി, മറ്റു കെ.എം.സി.സി നേതാക്കളായ റഈസ് അഹമ്മദ്, കുഞ്ഞിമോൻ കാക്കിയ, അഷ്റഫ് വേങ്ങാട്ട്, കെ.അൻവർ നഹ, നിസാർ തളങ്കര, ഡോ. അബ്ദുൽ സമദ്, കെ.പി മുഹമ്മദ്, ഷറഫുദ്ദീൻ കന്നേറ്റി, ഉസ്മാനലി പാലത്തിങ്ങൽ, മുസ്തഫ ക്ലാരി, അബൂബക്കർ അരിമ്പ്ര, അലിഅക്ബർ വേങ്ങര, മുജീബ് പൂക്കോട്ടൂർ, സയ്യദ് അഷ്റഫ് തങ്ങൾ, റഫീഖ് പാറക്കൽ, ഹഖ് തിരൂരങ്ങാടി, ബാപ്പു എസ്റ്റേറ്റ്മുക്ക്, നാസർ മലേഷ്യ, ഇ.ടി.എം തലപ്പാറ, വി.പി അബ്ദുൽ സലാം ഹാജി, റഷീദ് കൽപ്പറ്റ, വാഹിദ് പേരാമ്പ്ര, റാഷിദ് കുറ്റിപ്പാല, ഹലീം സിയാംകണ്ടം തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി ഷബീർ കാലടി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.