റിയാദ്: സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെൻറ് ഫണ്ടിെൻറ (പി.ഐ.എഫ് ) ആസ്തി 40,000 കോടി ഡോളറായി ഉയര്‍ത്താന്‍ പദ്ധതി. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണിതെന്ന് പി.ഐ.എഫ് മേധാവി യാസര്‍ അല്‍ റുമായ്യാന്‍ അറിയിച്ചു. 2020 ഒാടെ ഈ ലക്ഷ്യത്തിലേക്കെത്താനാണ് സ്ഥാപനം ആഗ്രഹിക്കുന്നത്. റിയാദിൽ ആഗോള നിക്ഷേപകരുമായുള്ള ചര്‍ച്ചയിൽ സംസാരിക്കുകയായിരുന്നു പി.ഐ.എഫ് മേധാവി.ഇത് പ്രധാനമായും രാജ്യത്തെ സ്വകാര്യ വ്യവസായ മേഖലയുടെ വളര്‍ച്ച ലക്ഷ്യം വെച്ചാണ് ആസൂത്രണം ചെയ്യുന്നത്. രാജ്യത്തിെൻറ പ്രധാന വിദേശ നിക്ഷേപം അരാംകോയുടെ ഓഹരി വിപണിയിലേക്കുള്ള വരവോടെ 23000 കോടി ഡോളറായി ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ഒാടെ വ്യവസായ, ചില്ലറ വ്യാപാര മേഖലകളില്‍ ഇരുപതിനായിരം തൊഴിലും നിര്‍മാണ മേഖലയില്‍ രണ്ടര ലക്ഷം തൊഴിലും സൃഷ്ടിക്കുകയാണ് പി.ഐ.എഫ് ലക്ഷ്യമാക്കുന്നത്. ഇതിെൻറ കീഴില്‍ നിരവധി സ്ഥാപനങ്ങൾക്ക് തുടക്കം കുറിക്കും.സൗദി അറേബ്യൻ മിലിറ്ററി ഇൻഡസ്ട്രി, സൗദി റിയല്‍ എസ്റ്റേറ്റ്, ഫൈനാന്‍സിംഗ് കമ്പനി എന്നിവ നിലവില്‍ വന്നു കഴിഞ്ഞു. പി.ഐ.എഫ് ലാഭകരമായ വിദേശ ഓഹരികളിലും നിക്ഷേപം നടത്തുമെന്ന് അല്‍ റുമായ്യാന്‍ പറഞ്ഞു. വിഷന്‍ 2030 പദ്ധതികള്‍ നടപ്പിലാക്കുക എന്നതായിരിക്കും സഥാപനത്തിെൻറ പ്രധാന ലക്ഷ്യം എന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.