ജിദ്ദ: ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ഉപ ഘടകമായ ഫോറം ഫോർ ഇന്നൊവേറ്റിവ് തോട്സ് (ഫിറ്റ് ജിദ്ദ) ശറഫിയ്യയിൽ നടത്തിയ വാഗൺ ട്രാജഡി ചരിത്ര പ്രദർശനവും ചർച്ച സംഗമവും പൗരത്വ ഭേദഗതി നിയമത്തിലെ അനീതിക്കെതിരെയുള്ള സമരമുഖമായി. മലബാറിലെ പൂർവകാല സമര ചിത്രങ്ങളുടെ നേർകാഴ്ച നൽകുന്നതായിരുന്നു പ്രദർശനം. മലബാർ കലാപത്തിെൻറയും വാഗൺ ദുരന്തത്തിെൻറയും മരിക്കാത്ത ഓർമകൾ ഒരു നൂറ്റാണ്ടു പിന്നിടാനൊരുങ്ങുന്ന വേളയിലാണ് വാഗൺ ദുരന്തത്തിെൻറ പുനരാവിഷ്കരണവും ചരിത്ര പ്രദർശനവും സംഘടിപ്പിച്ചത്.
‘മറവിയുടെ മസ്തകങ്ങളിലേക്ക് ഓർമകളുടെ കലാപം’ എന്ന പേരിലായിരുന്നു പരിപാടി. വാഗൺ ട്രാജഡിയുടെ സ്മാരകമായ തിരൂർ റെയിൽവേ സ്റ്റേഷനും ഗുഡ്സ് വാഗണും തനത് രൂപത്തിൽ സജ്ജമാക്കി അതിനുള്ളിലാണ് മലബാർ സമരത്തിെൻറയും അതിനോടനുബന്ധിച്ചുള്ള വാഗൺ ട്രാജഡിയുടെയും ആധികാരിക ചരിത്രം വിശദീകരിക്കുന്ന പ്രദർശനം നടന്നത്. പ്രദർശനം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ ഉദ്ഘാടനം ചെയ്തു.
പ്രേത്യകം സജ്ജമാക്കിയ വേദിയിൽ നടന്ന പ്രതിഷേധ പരിപാടി ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഇല്യാസ് കല്ലിങ്ങൽ ഉദ്ഘാടനം ചെയ്തു. മീഡിയ ഫോറം പ്രസിഡൻറ് പി. ഷംസുദ്ദീൻ, ജനറൽ സെക്രട്ടറി കബീർ കൊണ്ടോട്ടി, കെ.എം.സി.സി നേതാക്കളായ മജീദ് പുകയൂർ, എ.കെ ബാവ, ഷൗക്കത്ത് ഞാറക്കോടൻ, വി.വി അഷ്റഫ്, ജലാൽ തേഞ്ഞിപ്പലം, നാസർ കോടമ്പുഴ, സുൽഫിക്കർ ഒതായി, റഷീദ് വാരിക്കോടൻ, മജീദ് ഷൊർണൂർ, ഒ.ഐ.സി.സി നേതാവ് കുഞ്ഞി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
എക്സിബിഷെൻറ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വിവിധ മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. സമാപന സെഷനിൽ നടന്ന ചർച്ച സംഗമം മലബാർ കലാപ ചരിത്രങ്ങളുടെ അനുസ്മരണത്തോടൊപ്പം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവേദിയായി മാറി. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. ഫിറ്റ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി അധ്യക്ഷത വഹിച്ചു. മുസ്തഫ വാക്കാലൂർ വിഷയാവതരണം നടത്തി.
വിവിധ സാമൂഹിക സംഘടനാ നേതാക്കളായ അരിമ്പ്ര അബൂബക്കർ, റഷീദ് കൊളത്തറ, ഇല്യാസ് കല്ലിങ്ങൽ, ഹബീബ് കല്ലൻ, ഇസ്മായിൽ മരിതേരി, ഹസ്സൻ ചെറൂപ്പ, ഇബ്രാഹിം ശംനാട്, നസീർ വാവക്കുഞ്ഞ്, മുഹമ്മദ് കല്ലിങ്ങൽ, റഫീഖ് കൊടിയത്തൂർ, മുസ്തഫ സഅദി, അൻവർ അബൂബക്കർ, മുഹമ്മദ് മുഫ്ലിഹ്, സലിം ചളവറ, ഇക്ബാൽ പൊക്കുന്ന് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അരുവി മോങ്ങം കവിതാലാപനം നടത്തി. നാട്ടിലേക്ക് മടങ്ങുന്ന ഫിറ്റ് കൗൺസിൽ അംഗം ശരീഫ് നീറാടിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. പ്രോഗ്രാം കൺവീനർ ജാഫർ വെന്നിയൂർ സ്വാഗതവും ഫിറ്റ് സെക്രേട്ടറിയറ്റ് അംഗം കെ.എൻ.എ ലത്തീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.