മൻസൂർ ബിൻ റാഷിദ് ബിൻ മുഹമ്മദ് ബിൻ മൻസൂർ അൽ റാഷിദ് അൽ ബുഐനൈൻ
Posted On
date_range Updated On
date_range സൗദിയിലെ പ്രമുഖ ഇസ്ലാംമത പണ്ഡിതൻ വാഹനാപകടത്തിൽ മരിച്ചു
ജുബൈൽ: സൗദിയിലെ പ്രമുഖ ഇസ്ലാം മത പണ്ഡിതൻ മൻസൂർ ബിൻ റാഷിദ് ബിൻ മുഹമ്മദ് ബിൻ മൻസൂർ അൽ റാഷിദ് അൽ ബുഐനൈൻ വാഹനാപകടത്തിൽ മരിച്ചു. കിഴക്കൻ പ്രവിശ്യാ പട്ടണമായ ജുബൈൽ സ്വദേശിയാണ്. പ്രമുഖ പണ്ഡിതനായിരുന്ന ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ ഉസൈമീന്റെ ശിഷ്യനായിരുന്നു.
സൗദി ഇസ്ലാമിക മന്ത്രാലയത്തിന്റെ കീഴിൽ നിരവധി പഠന ക്ലാസുകൾക്ക് നേതൃത്വം നൽകിയിരുന്നതിലൂടെ ധാരാളം ശിഷ്യ ഗണങ്ങളുണ്ട്. റാഷിദ് ബിൻ മുഹമ്മദ് ബിൻ മൻസൂർ ആണ് പിതാവ്. സഹോദരങ്ങൾ: മുഹമ്മദ്, അഹമ്മദ്, ഖാലിദ്. മക്കൾ: റഷീദ്, അബ്ദുൽ റഹ്മാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.