മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ യാംബുവിൽ സന്ദർശനം നടത്തിയപ്പോൾ

സ്ത്രീ ശാക്തീകരണത്തിന് പദ്ധതി: യാംബുവിൽ മോേഡാൺ ഒയാസിസ് പ്രോജക്ട്​

യാംബു: രാജ്യത്തെ രണ്ടാമത്തെ വ്യവസായിക നഗരമായ യാംബുവിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യംവെച്ച് നടപ്പാക്കുന്ന മോഡോൺ ഒയാസിസ് പ്രോജക്ടിന് അംഗീകാരം. മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ യാംബു സന്ദർശിച്ച്​ സ്ഥിതിവിവരങ്ങൾ മനസ്സിലാക്കിയാണ് പുതിയ പദ്ധതി നടപ്പാക്കാൻ നിർദേശം നൽകിയത്.

450 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള 20 പ്ലാൻറുകൾ ഇതിനായി നിർമാണം പൂർത്തിയാക്കും. പുതിയ പ്രോജക്ടി​െൻറ വിശദ വിവരങ്ങളും ആസൂത്രണ പദ്ധതികളും പ്രോജക്ട് ഡയറക്ടർ ജനറൽ എൻജി. ഖാലിദ് അൽസാലിം മദീന ഗവർണറെ അറിയിച്ചു. വിവിധ വ്യവസായിക ഉൽപന്നങ്ങളുടെ നിർമാണ പ്രോജക്ടുകൾ ആണ് നടപ്പാക്കുന്നത്. ഇലക്‌ട്രോണിക്‌സ്, മെഡിക്കൽ ഉൽപന്നങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിന്​ പുറമെ ആഭരണങ്ങളും സൗന്ദര്യവർധക വസ്‌തുക്കളും ഫാഷൻ തുണിത്തരങ്ങളും ഉൾപ്പെടെ നിരവധി നിർമാണ പ്ലാൻറുകളാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. ഗവർണറേറ്റിലെ യുവതീയുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ ടിക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങളെ ഉത്തേജിപ്പിക്കുക എന്നീ ലക്ഷ്യങ്ങളും പദ്ധതിക്ക്​ പിന്നിലുണ്ട്​.

വ്യവസായ മേഖലയിൽ സ്ത്രീകളുടെ ക്രിയാത്‌മകമായ പങ്ക് പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേകം പരിഗണന നൽകാനും ഈ പദ്ധതി വഴിവെക്കും. വ്യവസായിക മേഖലയിൽ യുവതികളുടെ കഴിവുകൾ കണ്ടെത്തി അവർക്ക് ധാരാളം അവസരങ്ങൾ നൽകാനും വനിത സംരംഭകരെ പിന്തുണക്കുന്നതിനും പദ്ധതി പ്രത്യേകം ഊന്നൽ നൽകണമെന്ന് അമീർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.