റിയാദ്: പ്രിയദർശനി പബ്ലിക്കേഷൻ സൗദി ചാപ്റ്റർ പ്രവാസി എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും പരിചയപ്പെടുത്തുന്നതിന് ‘എഴുത്തുകാരും പുസ്തകങ്ങളും’ എന്ന തലവാചകത്തിൽ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലിന് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം റിയാദിൽ നടക്കും.
സൗദി അറേബ്യയിലെ എഴുത്തുകാരനും അഞ്ച് പുസ്തകങ്ങളുടെ രചയിതാവുമായ റഫീഖ് പന്നിയങ്കരയും പുസ്തകങ്ങളുമാണ് ആദ്യ ദിനം പരിപാടിയിലെത്തുക.
തുടർന്ന് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ പ്രവാസി എഴുത്തുകാരെയും പുസ്തകവും പരിചയപ്പെടുത്തുന്ന പരിപാടികൾ നടക്കും. ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ വൈകീട്ട് നാലിന് പരിപാടികൾ ആരംഭിക്കുമെന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.