റിയാദിലെ ഈസ്റ്റ് വെനീസ് അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ്, പുതുവർഷ, ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തവർ
റിയാദ്: ആലപ്പുഴക്കാരുടെ പ്രവാസി കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) ക്രിസ്മസ്, പുതുവർഷം, ഇന്ത്യൻ റിപ്പബ്ലിക് ദിനം എന്നിവ സംയുക്തമായി ആഘോഷിച്ചു. റിയാദ് എക്സിറ്റ് 30-ലെ ഫോർ സീസൺസ് ഇസ്തിറാഹയിൽ നടന്ന സംഗമത്തിൽ കലാപരിപാടികൾ അരങ്ങേറി. പ്രസിഡൻറ് ആൻറണി വിക്ടർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി രാജേഷ് ഗോപിനാഥൻ സ്വാഗതം ആശംസിച്ചു. ശ്രീലക്ഷ്മി രാജേഷ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. നിസാർ മുസ്തഫ, സിജു പീറ്റർ, രക്ഷാധികാരികളായ സുരേഷ് ആലപ്പുഴ, ഹാഷിം ചീയാംവെളി, നിസാർ അഹമ്മദ് എന്നിവർക്കൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളായ ബദർ കാസിം, നാസർ കുര്യൻ പരിപാടികൾക്ക് നേതൃത്വം നൽകി. സിജു പീറ്ററിെൻറ നേതൃത്വത്തിൽ നടന്ന കലാപരിപാടികൾ മാറ്റുകൂട്ടി. സുരേഷ് ആലപ്പുഴ, കിഷോർ കുമാർ, അബ്ദുൽ സലാം ഗാനങ്ങൾ ആലപിച്ചു. അക്ഷയ് രാജുവിെൻറ തന്ത്രിവാദ്യം വായന സദസ്സിന് പുത്തൻ അനുഭവം നൽകി. ശ്രീലക്ഷ്മി രാജേഷ്, അദീനാ രാജേഷ്, ഫദ്ദ്വാ സജാദ് നൃത്തംഅവതരിപ്പിച്ചു. റയാൻ കിഷോറും സംഘവും അവതരിപ്പിച്ച ക്രിസ്മസ് കരോൾ ആവേശം വർദ്ധിപ്പിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ‘ഇവ’ ചാരിറ്റി കൺവീനർ സാനു മാവേലിക്കരയെ ചടങ്ങിൽ സജാദ് സലിം പൊന്നാട അണിയിച്ച് ആദരിച്ചു. ജിജോ ചേർത്തലയുടെ നേതൃത്വത്തിൽ താഹിർ, അൻവർ, ആസിഫ് എന്നിവരൊരുക്കിയ ലൈവ് കിച്ചണിലെ വിഭവങ്ങൾ സംഗമത്തിനെത്തിയവർക്ക് ആസ്വാദ്യകരമായ ഭക്ഷണാനുഭവം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.