സ്വകാര്യ ടാക്​സികൾക്ക്​  ലൈസൻസ്​ നൽകുന്നത്​ നിർത്തി

റിയാദ്​: സ്വകാര്യ ടാക്​സികൾക്ക്​ ലൈസൻസ്​ നൽകുന്നത്​ നിർത്തിവെക്കാൻ പൊതുഗതാഗത അതോറിറ്റി മേധാവി ഡോ. റുമൈഹ്​ ബിൻ മുഹമ്മദ്​ അൽറുമൈഹ്​ നിർദേശം നൽകി. 
ടാക്​സി മേഖലയിൽ സമ്പൂർണ പുനഃപരിശോധന പൂർത്തിയാക്കുന്നതു വരെയാണിത്​. പൂർണമായോ ഭാഗികമായോ സ്വദേശികളായ 1,67000 ത്തിൽ അധികമാളുകൾക്ക്​ ജോലി നൽകിയ ശേഷമാണ്​​ സ്വകാര്യ ലൈസൻസ്​ നൽകുന്നത്​ നിർത്തിവെക്കുന്നത്​. 
ദേശീയ താൽപര്യത്തിനനുഗുണമല്ലാത്ത തീരുമാനങ്ങൾ നിർത്തലാക്കാനാണ്​ പൊതുഗതാഗത വകുപ്പ്​ ആഗ്രഹിക്കുന്നത്​. 
ടാക്​സി മേഖലയിലെ സ്വദേശിവത്​കരണത്തിനായി സ്വദേശികൾക്ക്​ തൊഴിൽ നൽകാൻ സഹായിക്കുന്ന തീരുമാനത്തി​​െൻറ അന്തസത്തക്ക്​ നിരക്കാത്ത കാര്യങ്ങളും അതോറിറ്റി അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 
നിലവിൽ സർവീസ്​ നടത്തുന്ന ടാക്​സി കമ്പനികൾ രാജ്യത്തെ ഒരോ പട്ടണത്തിനും അതോറ്റി നിശ്ചയിച്ച ചാർജ്​ ഇൗടാക്കണം. കമ്പനി ആസ്​ഥാനങ്ങളിൽ അവ പരസ്യപ്പെടുത്തണം. 
ജോലി സംബന്ധമായ പരസ്യങ്ങൾ നൽകേണ്ടത്​ അതോറിറ്റിയുമായി ബന്ധപ്പെട്ട ശേഷമായിരിക്കണം. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ ലൈസൻസ്​ ​  റദ്ദാക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    
News Summary - private taxi-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.