ജിദ്ദ: ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദിയും സംഘവും ഉംറ നിർവഹിച്ചു. റിയാദിൽ നിന്നാണ് മക്കയിലെത്തിയത് . മസ്ജിദുൽ ഹറാമിലെത്തിയ അദ്ദേഹത്തെ ഹറം സുരക്ഷ സേനാമേധാവി ജനറൽ യഹ്യ ബിൻ അബ്ദുറഹ്മാൻ അൽഉഖൈലും മറ്റ് മുതിർ ന്ന ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിച്ചു. ഉംറക്ക് ശേഷം ജിദ്ദ വിമാനത്താവളം വഴി ഇറാഖിലേക്ക് മടങ്ങി. ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ്, ജിദ്ദ പൊലീസ് മേധാവി ജനറൽ സ്വാലിഹ് അൽഒൗഫി, വിമാനത്താവള മേധാവി ഇസാം ബിൻ ഫുവാദ് നൂർ, പ്രെേട്ടാക്കാൾ ഒാഫീസ് മേധാവി അഹ്മദ് ബിൻ ദാഫിർ എന്നിവർ യാത്രയയക്കാൻ എത്തി.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇറാഖ് പ്രധാനമന്ത്രിയും 11 മന്ത്രിമാരും മുതിർന്ന ഗവൺമെൻറ് ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരുമടങ്ങുന്ന സംഘം സൗദിയിലെത്തിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനിടയിൽ സൽമാൻ രാജാവുമായി കൂടിക്കാഴ്ചയും നടത്തി. ഉൗർജം, എണ്ണ, നിക്ഷേപം, കൃഷി തുടങ്ങിയ രംഗങ്ങളിലായി 13 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.