റിയാദ്: ഉഭയകക്ഷി സൗഹൃദത്തെ കൂടുതൽ ഉദാത്തമാക്കുകയാണ് പൈതൃേകാത്സവത്തിൽ ആതിഥേയത്വം നൽകി ഇന്ത്യയെ ആദരിക്കുന്നതിലൂടെ സൗദി അറേബ്യ ചെയ്തിരിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ സിങ്. സൗദി നാഷനൽ ഗാർഡ് മന്ത്രി അമീർ ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അയാഫ് അൽമുഖ്രിൻ അൽസഉൗദിനോടൊപ്പം റിയാദിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാദിരിയ പൈതൃകോത്സവത്തിലെ ഇന്ത്യയുടെ പങ്കാളിത്തം സൗഹൃദത്തിന് പുതിയ മാനങ്ങൾ നൽകും. ബന്ധം കൂടുതൽ ഉൗഷ്മളമാക്കും. അതിഥിരാജ്യമായി ഇന്ത്യയെ തെരഞ്ഞെടുത്തതിന് സൽമാൻ രാജാവിനോടും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനോടും മറ്റ് ഭരണാധികാരികളോടുമുള്ള വി.കെ സിങ് കൃതജ്ഞത പ്രകാശിപ്പിച്ചു. ഞായറാഴ്ച രാവിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ഇരുവരും വാർത്താസമ്മേളനം വിളിച്ചത്. 32ാമത് ജനാദിരിയ പൈതൃകോത്സവ പ്രഖ്യാപനം അമീർ ഖാലിദ് നിർവഹിച്ചു.
1985 മുതൽ നാഷനൽ ഗാർഡ് മന്ത്രാലയമാണ് ഇൗ ഉത്സവവും അനുബന്ധമായി വാർഷിക ഒട്ടക ഒാട്ടമത്സരവും സംഘടിപ്പിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാദിരിയ കലാസാംസ്കാരിക മേളയാണ്. രാജ്യത്തിെൻറ പൈതൃക ഗരിമയും സാംസ്കാരിക മുദ്രയും വിളിച്ചറിയിക്കുന്ന മേള രാജ്യത്തെ ഏറ്റവും വലിയ ജനകീയോത്സവമാണ്. ഇൗ മാസം ഏഴിനാണ് തുടക്കം. മുൻവർഷങ്ങളിൽ 18 ദിവസമാണ് മേള. ഇൗ വർഷവും ആദ്യം പ്രഖ്യാപിച്ചത് ഇൗ കാലയളവായിരുന്നു. സൽമാൻ രാജാവ് അത് മൂന്നാഴ്ചയായി നീട്ടാൻ ഉത്തരവിട്ടതായും അമീർ ഖാലിദ് കൂട്ടിച്ചേർത്തു. ഇൗ വർഷം മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വർഷം കഴിയുന്തോറും കൂടിവരുന്ന സന്ദർശകരുടെ ബാഹുല്യം കണക്കിലെടുത്ത് രാവിലെ 11 മുതൽ രാത്രി 11വരെയായി മേളയുടെ സമയക്രമത്തിൽ വരുത്തിയ മാറ്റമാണത്. മേളയുടെ ഉദ്ഘാടന ചടങ്ങിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ത്യൻ സംഘത്തെ നയിക്കുമെന്ന് ജനറൽ വി.കെ സിങ് അറിയിച്ചു.
അതിനായി ചൊവ്വാഴ്ച റിയാദിലെത്തുന്ന സുഷമ സ്വരാജ് വെള്ളിയാഴ്ച ഇന്ത്യയിലേക്ക് മടങ്ങും. മേളയിലെ ഇന്ത്യൻ പങ്കാളിത്തം ബഹുസ്വരവും ബഹുമുഖത്വവുമാർന്നതായിരിക്കുമെന്നും വി.കെ സിങ് പറഞ്ഞു. വിശാലമായ ഒരു ഇന്ത്യൻ പവിലിയൻ ഉത്സവ നഗരിയിൽ ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ പൗരാണികവും ആധുനികവുമായ മുഖങ്ങൾ അവിടെ അനാവൃതമാകും. ഇന്ത്യൻ ഒാർഡിനൻസ് ഫാക്ടറീസ് ബോർഡ്, െഎ.എസ്.ആർ.ഒ, ആയുഷ് മന്ത്രാലയം, ഇന്ത്യ ടൂറിസം ബോർഡ്, ഷിപ്പിങ് മന്ത്രാലയം, ടെക്സ്റൈൽ മന്ത്രാലയം, ഹാൻഡിക്രാഫ്റ്റ്സ് പ്രമോഷൻ കൗൺസിൽ, ഫുഡ് പ്രോസസിങ് ഇൻഡസ്ട്രീസ് മന്ത്രാലയം, സ്കിൽ ഡവലപ്മെൻറ്, ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ വകുപ്പുകൾ തുടങ്ങിയവ പവിലിയനിൽ പങ്കാളികളാവും. ഇന്ത്യൻ കൗൺസിൽ ഒാഫ് കൾച്ചറൽ റിലേഷൻസിെൻറ (െഎ.സി.സി.ആർ) നേതൃത്വത്തിൽ ഒമ്പത് കലാസംഘങ്ങൾ സാംസ്കാരിക വൈജാത്യങ്ങളുടെ വിളംബരമായി എത്തും. കഥകളി, കളരിപ്പയറ്റ്, കഥക്, മണിപ്പൂരി, ചാവു, ഭാംഗ്ര, ബോളിവുഡ്, ഗുജറാത്തി, രാജസ്ഥാനി എന്നിവയാണത്. 21 ദിവസവും ഇൗ കലാരൂപങ്ങളുടെ പ്രദർശനങ്ങളുണ്ടാവും. കൂടാതെ സൗദിയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും ഇന്ത്യൻ സിനിമകളുടെ പ്രദർശനവും നടക്കും. വാർത്താസമ്മേളനത്തിൽ നാഷനൽ ഗാർഡ് സഹമന്ത്രിയും ദേശീയ പൈതൃകോത്സവ ഉന്നതതല സമിതി ഉപാധ്യക്ഷനുമായ അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് അൽതുവൈജിരി, ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് തുടങ്ങിയവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.