നമസ്​കരിക്കാനെത്തുന്നവർക്കായി മക്കയിൽ ഒരുക്കം പൂർത്തിയായി

ജിദ്ദ: മക്ക മസ്​ജിദുൽ ഹറമിൽ നമസ്​കരിക്കാനെത്തുന്നവരെ സ്വീകരിക്കാനുള്ള ഒരുക്കം പൂർത്തിയായി. ഉംറ തീർഥാടനത്തി​െൻറ രണ്ടാംഘട്ടം ആരംഭിക്കുന്ന ഞായറാഴ്​ച മുതലാണ്​​ കർശനമായ ആരോഗ്യ മുൻകരുതലുകൾ പാലിച്ച്​ ഹറമിൽ നമസ്​കരിക്കാനെത്തുന്നവരെ പ്രവേശിപ്പിക്കുന്നത്​. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസി​െൻറ നിർദേശാനുസരണം​ രണ്ടാംഘട്ടം ആ​രംഭിക്കുന്നതിന്​ മുമ്പ്​ ഹറമിലെ ശുചീകരണ, അണുമുക്തമാക്കൽ ജോലികൾ ഇരട്ടിയാക്കിയതായി വക്താവ്​ ഹാനീ ബിൻ ഹുസ്​നി ഹൈദർ പറഞ്ഞു.

ദിവസവും 10​ പ്രാവശ്യം ഹറം അണുമുക്തമാക്കുന്നുണ്ട്​. നമസ്​കരിക്കാനെത്തുന്നവർക്ക്​ പ്രത്യേക പാത നിശ്ചയിച്ചിട്ടുണ്ട്​. ഇഅ്​തർമനാ ആപിൽ തെരഞ്ഞെടുത്ത പോയൻറിൽനിന്നാണ്​ ആളുകളെ നമസ്​കാര സ്ഥലങ്ങളിലേക്ക്​ കൊണ്ടുവരുക. നമസ്​കാരത്തിനു നിൽക്കേണ്ട സ്ഥലം വ്യക്തമാക്കുന്നതിന്​ സ്​റ്റിക്കർ പതിച്ചിട്ടുണ്ട്​. സാമൂഹിക അകലം പാലിച്ചാണ്​ നമസ്​കാര സ്ഥലം ഒരുക്കിയിരിക്കുന്നത്​. ആളുകൾക്കിടയിൽ ഒന്നര മീറ്റർ അകലമുണ്ടായിരിക്കുമെന്നും വക്താവ്​ പറഞ്ഞു. ഇഷ്യു ചെയ്​ത അനുമതി പത്രങ്ങളിലെ സമയം എല്ലാവരും പാലിക്കണം. മാസ്​ക്​ ധരിക്കുക, ഇടക്കിടെ കൈകൾ അണുമുക്തമാക്കുക തുടങ്ങിയ ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കണം. ഹറം കാര്യാലയ ജീവനക്കാരോടും സേവനനിരതരായ ആളുകളോടും സഹകരിക്കണം. ഹറമിലേക്ക്​ ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരരുതെന്നും ​പ്രവേശനത്തിനും പുറത്തുകടക്കാനും നിശ്ചയിച്ച സമയങ്ങൾ പാലിക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.