പ്രവാസി സാംസ്കാരിക വേദി നിർധനർക്ക് വിമാന ടിക്കറ്റ് നൽകി
അല്‍ഖോബാര്‍: കോവിഡ് പ്രതിസന്ധി മൂലം നാടണയാന്‍ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് പ്രവാസി സാംസ്കാരിക വേദി അല്‍ഖോബാര്‍, സലാമത്തക് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് വിമാന ടിക്കറ്റുകള്‍ നല്കി. വെൽഫെയർ പാർട്ടി പ്രഖ്യാപിച്ച 400 സൗജന്യ ടിക്കറ്റുകളുടെ ഭാഗമാണിത്.
ലോക്ഡൗണ്‍ മൂലം ജോലി നഷ്ടപ്പെട്ട പ്രവാസിയുടെ, സന്ദര്‍ശക വിസയില്‍ വന്ന് നാടണയാന്‍ പ്രയാസപ്പെട്ട വയോധികരായ മാതാപിതാക്കള്‍ക്കും ഹൃദ്രോഗിക്കുമാണ് ടിക്കറ്റ് നല്‍കിയത്.ഇവര്‍ക്കുളള ടിക്കറ്റുകള്‍ സലാമത്തക് മെഡിക്കല്‍ സെന്റര്‍ എക്സി. ഡയറക്ടര്‍ ആസഫ് നെച്ചിക്കാടന്, 'പ്രവാസി'സേവന വിഭാഗം കണ്‍വീനര്‍ ഷമീര്‍ വണ്ടൂരിന് കൈമാറി.
ജോലി നഷ്ടപ്പെട്ടും രോഗങ്ങളാലും പ്രവാസികള്‍ നാടണയാന്‍ പ്രയാസപ്പെടുന്ന വേളയില്‍ കൈത്താങ്ങാവാന്‍ കഴിഞ്ഞതില്‍ ആസഫ് നെച്ചിക്കാടന് നന്ദി പറഞ്ഞു. കിഴക്കന്‍ പ്രവിശ്യ പ്രസിഡന്റ് എം.കെ. ഷാജഹാന്, അന്‍വര്‍ സലീം എന്നിവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.