Posted On
date_range Updated On
date_range പ്രവാസി വെൽഫെയർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
യാംബു: പ്രവാസി വെൽഫെയറിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് യാംബു മേഖല കമ്മിറ്റി സമ മെഡിക്കൽ കമ്പനിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 29ന് രാവിലെ എട്ട് മുതൽ 12മണി വരെ യാംബു അൽ മനാർ ഇന്റർനാഷനൽ സ്കൂൾ ബോയ്സ് സെക്ഷനിൽ വെച്ചാണ് മെഡിക്കൽ പരിശോധന നടക്കുക.
ആദ്യം പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കുമെന്നും അത്യാവശ്യമായി മെഡിക്കൽ സേവനം ആവശ്യമുള്ളവർ https://forms.gle/UmTaiMojktzipufQA എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.