Posted On
date_range Updated On
date_range സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി മിസൈലുകൾ; വിജയകരമായി തകർത്തെന്ന് സഖ്യസേന, ഒഴിവായത് വൻ ദുരന്തം
റിയാദ്: യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയെ ലക്ഷ്യമാക്കി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകൾ സഖ്യസേന വിജയകരമായി തകർത്തു. റിയാദിന് വടക്കൻ മേഖല ലക്ഷ്യമാക്കി വന്ന മിസൈലും, ഖമീസ് മുശൈതിന് നേരെ വന്ന മറ്റൊരു മിസൈലുമാണ് സൗദി എയർ ഡിഫൻസ് തകർത്തത്.
മിസൈൽ വിക്ഷേപിച്ച സൻആയിലെ കേന്ദ്രങ്ങൾ സഖ്യസേനയുടെ ഇന്റലിജൻസ് സംവിധാനങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവ ഉടൻ തന്നെ തകർക്കുമെന്നും സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
സൻആ, സഅദ, അംറാൻ എന്നീ പ്രവിശ്യകളിൽ നിന്നാണ് പ്രധാനമായും ഹൂതികളുടെ മിസൈൽ ഭീഷണികൾ ഉയരുന്നത്. മേഖലയിലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇവിടുത്തെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ഭീഷണികളും പൂർണ്ണമായും നിർവീര്യമാക്കുന്നത് തുടരുമെന്ന് സഖ്യസേന വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.