അൽ ഖസീം പ്രവാസി സംഘം സംഘടിപ്പിച്ച കോടിയേരി അനുസ്മരണയോഗത്തിൽ മനാഫ് ചെറുവട്ടൂർ സംസാരിക്കുന്നു
അൽ ഖസീം പ്രവാസി സംഘം കോടിയേരി അനുസ്മരണ യോഗം സംഘടിപ്പിച്ചു
ബുറൈദ: മികച്ച ഭരണാധികാരിയും ശ്രദ്ധേയനായ പാർലമെന്റേറിയനുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണ പുതുക്കി അൽ ഖസീം പ്രവാസി സംഘം. ബുറൈദയിൽ നടന്ന അനുസ്മരണ യോഗത്തിൽ മുഖ്യരക്ഷാധികാരി ഷാജി വയനാട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം മനാഫ് ചെറുവട്ടൂർ കോടിയേരി അനുസ്മരണ പ്രഭാഷണം നടത്തി.
വിദ്യാർഥി സംഘടനാ രംഗത്തു നിന്നും വളർന്നു വന്ന് അടിയന്തരാവസ്ഥയുടെ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങി ജനകീയ സമരങ്ങളിലൂടെ വാർത്തെടുക്കപ്പെട്ട ഉജ്ജ്വലമായ രാഷ്ട്രീയ ജീവിതമായിരുന്നു കോടിയേരിയുടേതെന്ന് അദ്ദേഹം അനുസ്മരിച്ചു.
കേന്ദ്രകമ്മറ്റി അംഗം അജ്മൽ പാറക്കൽ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം പർവീസ് തലശ്ശേരി, ജയൻ ജോസ് മറ്റത്തിൽ, സുൽഫിക്കർ അലി, ഷാനവാസ് എന്നിവർ സംസാരിച്ചു. ഉണ്ണി കണിയാപുരം സ്വാഗതവും പ്രമോദ് കോഴിക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.