ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച പോത്തും പ്രഭാഷണ പരിപാടിയിൽ ശിഹാബ് സലഫി എടക്കര സംസാരിക്കുന്നു
പ്രണയവും സംഗീതവുമല്ല ഇസ്ലാമിലെ ആത്മീയത -ശിഹാബ് സലഫി
ജിദ്ദ: ആത്മീയ ജീവിതത്തിന് ഇസ്ലാമിൽ വലിയ പ്രാധാന്യമുണ്ടെങ്കിലും അതിന്റെ സാക്ഷാത്കാരത്തിനുള്ള വഴി നവസൂഫിസം മുന്നോട്ടു വെക്കുന്ന അനുരാഗാത്മകമായ ഉന്മാദതലങ്ങളല്ലെന്ന് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് ശിഹാബ് സലഫി എടക്കര അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ‘പ്രണയം, സംഗീതം: സൂഫിസത്തിന്റെ കാണാപ്പുറങ്ങൾ’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പൊതുപ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം.
വിശുദ്ധ ഖുർആന്റെ അധ്യാപനങ്ങളും പ്രവാചകചര്യയുമാണ് മാനവ കുലത്തിന് ആത്മീയ ജീവിതത്തിന്റെ വ്യക്തമായ മാർഗനിർദേശങ്ങളായി നൽകിയിട്ടുള്ളത്. ദൈവവുമായി മനുഷ്യൻ അടുക്കേണ്ടുന്നത് ഏത് രൂപത്തിലാണെന്നും അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതത്തിലൂടെ പൂർണമായും പഠിപ്പിച്ചു.
പ്രവാചകജീവിതം പിന്തുടരുന്നതിന് പകരം ആത്മീയാനുരാഗികളുടെ വഴികൾ സ്വീകരിക്കുന്നത് ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻ്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ഷാഫി മജീദ് ആലപ്പുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.