'ലോകകേരളസഭ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണം' - മഹാത്മാഗാന്ധി സ്റ്റഡി സെന്റർ ദമ്മാം
ദമ്മാം: ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ കൂട്ടായ്മയും ശബ്ദവുമായ ലോകകേരളസഭ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മഹാത്മാഗാന്ധി സ്റ്റഡി സെന്റർ. പ്രവാസികളുടെ ജനാധിപത്യപരമായ അവകാശങ്ങൾക്കും അവരുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുമുള്ള പ്രധാന വേദിയായ ലോകകേരളസഭ ഇല്ലാതാക്കുന്നത് പ്രവാസി സമൂഹത്തോടുള്ള വലിയ അനീതിയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
നാടിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികൾ നേരിടുന്ന പുനരധിവാസം, തൊഴിൽപരമായ ബുദ്ധിമുട്ടുകൾ, യാത്രാപ്രശ്നങ്ങൾ, ക്ഷേമപദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്ന ഈ സംവിധാനം പിരിച്ചുവിടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധി സ്റ്റഡി സെന്റർ ചെയർമാൻ സിദ്ദീഖ് ഉള്ളടംകുന്ന്, കൺവീനർ നദീം കാസർകോട് എന്നിവർ മുഖ്യമന്ത്രി വി.ഡി സതീശന് പരാതി നൽകി.
പോരായ്മകൾ ഉണ്ടെങ്കിൽ അവ പരിഹരിച്ച് കൂടുതൽ കാര്യക്ഷമമായി ലോകകേരളസഭ മുന്നോട്ട് കൊണ്ടുപോകുകയാണ് വേണ്ടതെന്ന് ഭാരവാഹികൾ പരാതിയിൽ വ്യക്തമാക്കി. പ്രവാസികളുടെ നീതിപൂർവ്വമായ ആവശ്യങ്ങൾക്ക് വേണ്ടി വരും ദിവസങ്ങളിലും ശക്തമായ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.