പ്രവാസി വെൽഫെയർ കരിയർ സ്ക്വയർ പവർ ബി.ഐ ശിൽപശാല സംഘടിപ്പിച്ചു

റിയാദ്: പ്രവാസി വെൽഫെയർ റിയാദി​െൻറ കരിയർ വിഭാഗമായ ‘പ്രവാസി കരിയർ സ്ക്വയർ’ പ്രഫഷനലുകൾക്കായി സംഘടിപ്പിച്ച ‘അൺബോക്സ് ബി.ഐ’ പവർ ബി.ഐ വർക്ക്ഷോപ്പ് വിജയകരമായി സമാപിച്ചു. റിയാദിലെ വിവിധ കമ്പനികളിൽ നിന്നുള്ള 75 ഓളം പ്രഫഷനലുകൾ പങ്കെടുത്ത ഈ ഡാറ്റാ അനലിറ്റിക്സ് വർക്ക്ഷോപ്പിന് സൗദി എനർജിയിൽ 25 വർഷത്തെ പ്രവൃത്തി പരിചയമുള്ള പ്രമുഖ ഐ.ടി പ്രഫഷനലും കൺസൾട്ടൻറ​ുമായ പി.വി. മൊയ്തീൻകുട്ടി നേതൃത്വം നൽകി.

പവർ ബി.ഐയുടെ നൂതന സാധ്യതകളും പ്രായോഗിക ഉപയോഗങ്ങളും അദ്ദേഹം പങ്കെടുത്തവർക്ക് പരിചയപ്പെടുത്തിക്കൊടുത്തു. പ്രവാസി വെൽഫെയർ റിയാദ് ഘടകം പ്രസിഡൻറ്​ ബാരിഷ് ചെമ്പകശ്ശേരി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ സൈനുൽ ആബിദീൻ സ്വാഗതം ആശംസിച്ചു. പ്രവാസി കരിയർ സ്ക്വയർ കോഓഡിനേറ്റർ ലബീബ് മാറഞ്ചേരി അവതാരകനായി. ക്ലാസുകൾക്ക് നേതൃത്വം നൽകിയ പി.വി. മൊയ്തീൻകുട്ടിക്കുള്ള ഉപഹാരം പ്രവാസി വെൽഫെയർ റിയാദ് ഘടകം ജനറൽ സെക്രട്ടറി എം.പി. ഷഹ്ദാൻ കൈമാറി.

കോർ കമ്മിറ്റി അംഗങ്ങളായ അഡ്വ. ജമാൽ, ലിപി ഷംനാദ് എന്നിവർ രജിസ്ട്രേഷൻ നടപടികൾക്ക് നേതൃത്വം നൽകി. കരിയർ സ്ക്വയർ കോർ കമ്മിറ്റി അംഗങ്ങളായ ഹിഷാം അബൂബക്കർ, അഫ്ഹാൻ, ഫജ്ന കോട്ടപ്പറമ്പിൽ, മുർഷിദ്, അഫ്സൽ ഹുസൈൻ എന്നിവർ പരിപാടികൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി.ഡാറ്റാ അനലിറ്റിക്സ് രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഈ ശിൽപശാല ഏറെ പ്രയോജനപ്രദമായിരുന്നെന്ന് സംഘാടകർ അറിയിച്ചു. കരിയർ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് വരും നാളുകളിലും സമാനമായ പ്രയോജനപ്രദമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രവാസി കരിയർ സ്ക്വയർ ഭാരവാഹികൾ വ്യക്തമാക്കി.

Tags:    
News Summary - Pravasi Welfare Career Square Power BI Workshop organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.