റിയാദ്: ഭരണഘടന ശിൽപിയായ ഡോ. ബാബാ സാഹബ് അംബേദ്കറിന്റെ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി വെൽഫെയർ ക്വിസ് പ്രോഗ്രാമും സെമിനാറും സംഘടിപ്പിക്കുന്നു.
ഏപ്രിൽ 14ന് നടക്കുന്ന ഓൺലൈൻ ക്വിസ് പരിപാടി രാത്രി 8.30ന് ആരംഭിക്കും. റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള വിദ്യാർഥികൾക്കും മുതിർന്നവർക്കും പ്രായഭേദമന്യേ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് സിറ്റി ഫ്ലവറിന്റെ സമ്മാനങ്ങൾ നൽകും.
18ന് വൈകീട്ട് ഏഴിന് മലസ് അൽമാസ് റസ്റ്റാറന്റിൽ നടക്കുന്ന സെമിനാറിൽ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യുന്നതാണ്. റിയാദിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നേതാക്കൾ സെമിനാറിൽ സംബന്ധിക്കും.
ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കാനും ഡോ. അംബേദ്കറിന്റെ ജീവിതം പുതുതലമുറക്ക് മുമ്പിൽ അനാവരണം ചെയ്യാനും വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.