പ്ര​വാ​സി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ വ​ള​ന്‍റി​യ​ർ​മാ​ർ

പ്ര​വാ​സി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന്

റി​യാ​ദ്: പ്ര​വാ​സി വെ​ൽ​ഫെയ​ർ ദ​ശ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന എ​സ്‌.​ബി ഗ്രൂ​പ് പ്ര​വാ​സി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ വ്യാ​ഴാ​ഴ്​​ച ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. റി​യാ​ദ് അ​ൽ​ഖ​ർ​ജ് റോ​ഡി​ലെ അ​ൽ ഇ​സ്കാ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി 10 മു​ത​ൽ എ​ട്ട് ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്. ഈ ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന സെ​മി ഫൈ​ന​ലി​ലും തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ഫൈ​ന​ലി​ലും ഏ​റ്റു​മു​ട്ടും.

ഫോ​ക്ക​സ് ലൈ​ൻ, യൂ​ത്ത് ഇ​ന്ത്യ സോ​ക്ക​ർ, റി​യ​ൽ കേ​ര​ള എ​ഫ്.​സി, ബ്ലാ​സ്​​റ്റേ​ഴ്‌​സ് എ​ഫ്.​സി വാ​ഴ​ക്കാ​ട്, ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ്, അ​സീ​സി​യ സോ​ക്ക​ർ, റെ​യി​ൻ​ബോ എ​ഫ്‌.​സി, സു​ലൈ എ​ഫ്‌.​സി എ​ന്നീ ടീ​മു​ക​ളാ​ണ് ക്വാ​ർ​ട്ട​റി​ൽ പ​ങ്കെ​ടു​ക്കു​ക. റി​യാ​ദ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ റ​ഫ​റീ​സ് പാ​ന​ൽ അം​ഗ​ങ്ങ​ളാ​യ ഷ​രീ​ഫ് പാ​റ​ക്ക​ൽ, അ​മീ​ർ, മ​ജീ​ദ് ബാ​സ്ക​ർ, ഇ​ൻ​ഷാ​ഫ്, നാ​സ​ർ എ​ട​ക്ക​ര, നൗ​ഷാ​ദ്, അ​ഷ്റ​ഫ് എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ക്കും. റി​ഫ ടെ​ക്നി​ക്ക​ൽ ടീ​മം​ഗം ഷ​രീ​ഫ് കാ​ളി​കാ​വ് മേ​ൽ​നോ​ട്ടം വ​ഹി​ക്കും. ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​യ​താ​യി ടൂ​ർ​ണ​മെ​ന്‍റ്​ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ജ്മ​ൽ ഹു​സൈ​ൻ, സെ​ക്ര​ട്ട​റി നി​യാ​സ് അ​ലി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Pravasi Champions Trophy quarter Matches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.