പ്രവാസി വെൽഫെയർ അൽ ഖോബാർ ഉത്തര മലബാർ മേഖല ഇഫ്താർ സംഗമത്തിൽ
പങ്കെടുത്തവർ
അൽ ഖോബാർ: പ്രവാസി വെൽഫെയർ ഖോബാർ ഉത്തര മലബാർ മേഖല ഇഫ്താർ സംഗമം അസ്ക്കാൻ പാർക്കിൽ നടന്നു. മേഖല പ്രസിഡൻറ് റഷീദ് ഉമർ ആമുഖ ഭാഷണം നടത്തി. ഖോബാർ റീജനൽ പ്രസിഡൻറ് ഖലീൽ റഹ്മാൻ അന്നദ്ക്ക റമദാൻ സന്ദേശം നൽകി.
നമ്മുടെ രാജ്യം ഇന്നഭിമുഖീകരിക്കുന്ന വംശീയ വർഗീയ ഭിന്നിപ്പ് രാഷ്ട്രീയത്തിനെതിരെ ഇത്തരം ഒത്തുകൂടലുകളും സ്നേഹസംഗമങ്ങളും മത സൗഹാർദത്തിനും രാജ്യത്തിന്റെ അഖണ്ഡതക്കും ആവശ്യമാണെന്ന് സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഇ.പി.സി ട്രഷറർ നവീൻ കുമാർ, വൈസ് പ്രസിഡൻറ് സിറാജ് തലശ്ശേരി, ഇല്യാസ്, കെ.ടി. ഷജീർ, സുഷമ നവീൻ, റസീന റഷീദ്, ഫാജിഷ ഇല്യാസ്, ഷഹീദ സിറാജ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷജീർ തൂണേരി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.