പി.പി. ഫൈസൽ എം.പി ജിദ്ദയിൽ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലത്തെ സന്ദർശിച്ചപ്പോൾ
ജിദ്ദ: ലക്ഷദ്വീപിൽനിന്നുള്ള പാർലമെന്റ് അംഗം പി.പി. ഫൈസൽ എം.പി ജിദ്ദയിൽ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലത്തെ സന്ദർശിച്ചു. ഒന്നര മണിക്കൂർ നീണ്ട ചർച്ചയിൽ ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇരുവരും സംസാരിച്ചു. ഹുറൂബ് കേസുകളുടെ അവസ്ഥയും ജയിലിലുള്ള ഇന്ത്യക്കാരുടെ കാര്യങ്ങൾ കൈകാര്യംചെയ്യുന്ന രീതിയും കോൺസൽ ജനറലിനോട് പി.പി. ഫൈസൽ എം.പി വിശദമായി ചോദിച്ചറിഞ്ഞു.
ഗാർഹിക തൊഴിലാളികളുടെ എമിഗ്രേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളും മറ്റു പ്രവാസി പ്രശ്നങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയും പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഓണത്തിനുശേഷം കോൺസുലേറ്റിൽ വീണ്ടും ഓപൺ ഹൗസ് ആരംഭിക്കുമെന്ന് കോൺസൽ ജനറൽ അറിയിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ഡൽഹി കെ.എം.സി.സി ജനറൽ സെക്രട്ടറി ഹലീം എന്നിവരും എം.പിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.