മലയാള നാടക വേദിയുടെ ലോഗോ പ്രകാശനം ബിജു കല്ലുമല നിർവഹിക്കുന്നു
ദമ്മാം: പ്രവാസലോകത്ത് നാടകകലയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച ‘മലയാള നാടക വേദി’ക്ക് കിഴക്കൻ പ്രവിശ്യയിൽ തുടക്കമായി. ദമ്മാം റോസ് ഗാർഡൻ റസ്റ്റോറൻറ് ഹാളിൽ നടന്ന ചടങ്ങിൽ സിനിമ നിർമാതാവും സാഹിത്യകാരനുമായ മൻസൂർ പള്ളൂർ സംഘടനയുടെ ഉദ്ഘാടനം നിർവഹിച്ചു.ബിജു കല്ലുമല നാടക വേദിയുടെ ലോഗോ പ്രകാശനം ചെയ്തു. സൗദി മലയാളി സമാജം ദേശീയ പ്രസിഡൻറ് മാലിക് മക്ബൂൽ മുഖ്യപ്രഭാഷണം നടത്തി. കിഴക്കൻ പ്രവിശ്യയിലെ നാടക പ്രേമികളെ ഒന്നിപ്പിച്ച് പ്രഫഷനൽ നാടകങ്ങൾക്കൊപ്പം തന്നെ പരീക്ഷണ നാടകങ്ങൾ, ലഘുനാടകങ്ങൾ, കുട്ടികളുടെ നാടകങ്ങൾ എന്നിയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. കൂടാതെ നാടക ശില്പശാലകളും പരിശീലന പരിപാടികളും വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.മലയാള നാടക വേദി പ്രസിഡൻറ് ഷാജി മതിലകം അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർമാൻ ജേക്കബ് ഉതുപ്പ് സംഘടനയുടെ കർമപദ്ധതികൾ വിശദീകരിച്ചു. ഷബീർ ചാത്തമംഗലം, നജ്മുസമൻ കുളങ്ങരത്തൊടി, ഡോ. സിന്ധു ബിനു, ലീന ഉണ്ണികൃഷ്ണൻ, നവാസ് ചൂനാടൻ, ഷഹ്ന, ബിനു കുഞ്ഞ്, സതീഷ്കുമാർ ജുബൈൽ എന്നിവർ സംസാരിച്ചു.
കല്യാണി ബിനു പ്രാർഥനാഗീതം ആലപിച്ചു. ചീഫ് കോഓഡിനേറ്റർ മനാഫ് പാലക്കാട്, ജോയിൻറ് സെക്രട്ടറി അൻഷാദ് തകടിയേൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ നവാസ്, വിനോദ് കുഞ്ഞു, വിനോദ്, ലാൽജി വർഗീസ്, അനിൽ ട്രിവാൻഡ്രം, റുബീന അൻഷാദ്, മിനി ജോസഫ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജനറൽ കൺവീനർ നൗഷാദ് മുത്തലീഫ് സ്വാഗതവും സെക്രട്ടറി റോബിൻ ടൈറ്റസ് നന്ദിയും പറഞ്ഞു. ട്രഷറർ ഹുസൈൻ ചമ്പോളിൽ മോഡറേറ്റർ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.