ബിജീഷ് ഇയ്യാട്
റിയാദ്
Posted On
date_range Updated On
date_range ശരവർഷം
ദിക്കറിയാതെ ദിനമറിയാതെ
നിൽപ്പൂ ഞാനീ മണ്ണിലിന്നും
ശരവർഷങ്ങളാൽ
വിണ്ണിെൻറ മാറിൽ
ഉയരുന്ന ജീവെൻറ തീജ്വാലകൾ
ചിന്നിച്ചിതറുമീ മക്കൾ തൻ ദേഹം
മനസ്സിനു നോവായ് മാറിടുന്നു
യുദ്ധക്കുരുതിയിൽ മാനവർക്കിന്നും
നഷ്ടബോധത്തിൻ
നൊമ്പരപ്പാടുകൾ
ഒരുമയുടെ കെട്ടുകൾ പൊട്ടിത്തകരുന്നു
തമ്മിൽത്തമ്മിലായ് പൊരുതുന്നു മർത്ത്യർ
പഴമതൻ പുണ്യം പകൽ പോലെ സത്യം
പുതുയുഗത്തിൽ ശരവർഷമില്ലാ
മനസ്സുകൾ പിറക്കട്ടെയോരോ
മനതാരിലും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.