ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് റിയാദ് ടാക്കീസ് ഭാരവാഹികൾ ബൊക്കെ കൈമാറുന്നു
റിയാദ്: സൗദി അറേബ്യയിലെ ഔദ്യോഗിക സേവന കാലാവധി പൂർത്തിയാക്കി ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് പ്രവാസി ഇന്ത്യൻ സമൂഹം ഊഷ്മളമായ യാത്രയയപ്പ് നൽകി. ഓൾ ഇന്ത്യ സ്റ്റീയറിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിയാദ് ഒലയ ഹോളിഡേ ഇൻ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ റിയാദ് ടാക്കീസും തങ്ങളുടെ സ്നേഹാദരങ്ങൾ അറിയിച്ചു.
പ്രസിഡൻറ് റിജോഷ് കടലുണ്ടി അംബാസഡർക്ക് ബൊക്കെ കൈമാറി സംഘടനയുടെ ആദരവും ആശംസകളും നേർന്നു. വൈസ് പ്രസിഡൻറ് സനു മാവേലിക്കര, ഉപദേശകസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, എക്സിക്യൂട്ടീവ് അംഗം അൻസാർ കൊടുവള്ളി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമൂഹിക പ്രവർത്തകരും സംഘടനാ പ്രതിനിധികളും പ്രമുഖ ബിസിനസ്സ് വ്യക്തിത്വങ്ങളും ഉൾപ്പെടെ വലിയൊരു ജനസഞ്ചയം അംബാസഡർക്ക് യാത്രയയപ്പ് നേരാൻ ചടങ്ങിൽ ഒത്തുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.