അ​ൻ​സ​ർ

അ​ബ്​​ദു​ൽ​സ​ത്താ​ർ

റിയാദ്

ചി​രി മ​റ​ന്ന പൈ​ത​ൽ

വി​ട​രു​വാ​ൻ ക​ഴി​യാ​തെ പൂ​ക്ക​ൾ ത​ണു​ക്കു​ന്നു,

ചി​റ​ക്ക​റ്റ​പോ​ലെ​ങ്ങും ശ​ല​ഭ​ങ്ങ​ൾ ത​ള​രു​ന്നു.

മ​ര​വി​ച്ച ഭൂ​മി​ത​ൻ മ​ടി​യി​ൽ കി​ട​ക്കു​ന്നു,

ദ​യ​നീ​യ​സാ​ഗ​ര മു​ഖ​വു​മാ​യൊ​രു പൈ​ത​ൽ.

ദു​ഖ​ത്തി​ന്നാ​ഴ​മാ​മാ​ഴ​ത്തി​ൽ വീ​ണു​വോ

മു​ന്തി​രി​ക്ക​ണ്ണു​ക​ൾ ത​ളി​രി​ളം ചു​ണ്ടു​ക​ൾ.

ക​ണ്ണീ​രു​ണ​ങ്ങി​യ വ​ര​ക​ൾ നി​റ​ഞ്ഞു​വോ

വാ​ത്സ​ല്യ​മു​ത്തം കൊ​തി​ക്കു​ന്ന ക​വി​ളു​ക​ൾ.

ഓ​ല​യ്ക്കാ​ൽ പ​മ്പ​രം ക​ട​ലാ​സു തോ​ണി​ക​ൾ,

ഊ​ഞ്ഞാ​ല് കാ​ൽ​പ്പ​ന്ത് പ്ലാ​വി​ല തൊ​പ്പി​യും.

കു​റി​ഞ്ഞി​പൂ​ച്ച​യും ക​ട​ലാ​സു പൂ​ക്ക​ളും,

നി​െൻറ കു​ഞ്ഞി​ളം കൂ​ട്ടി​നാ​യ് കാ​ത്തി​രി​പ്പൂ!

ത​ക​ർ​ന്ന നി​ൻ കൈ​ക​ൾ കാ​ണു​ന്ന നേ​രം

തു​ടി​ക്കു​ന്ന ഹൃ​ദ​യം നി​ല​ച്ചു​പോ​കും.

വ​റ്റി​യ ക​ണ്ണു​ക​ൾ കൊ​ണ്ടു​നീ​യെ​ത്ര ഹാ!

​ദു​ഖ​ത്തി​ൻ പെ​രു​മ​ഴ പെ​യ്‌​തി​രി​ക്കാം..

വേ​ദ​ന​ക്കൂ​മ്പാ​ര​മു​ള്ളി​ൽ പൊ​തി​ഞ്ഞെ​ത്ര

സ്വ​പ്ന​ങ്ങ​ളി​ല്ലാ​തെ നി​ദ്ര​പൂ​കി.

ഇ​ന്നോ​ള​മി​തു​പോ​ലെ ക​ണ്ട​തി​ല്ലെ​ങ്ങു ഞാ​ൻ

ചി​രി​മ​റ​ന്ന​ഴ​ലി​െൻറ പൈ​ത​ൽ മു​ഖം.

Tags:    
News Summary - The child who died of a smile-poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.