??????????????? ?????? ??????? ??????

വിദ്യാർഥികളെ വ​രവേൽക്കാൻ നിരത്തിൽ പൊലീസും

മക്ക​: പുതിയ അധ്യയന വർഷത്തിലെ ആദ്യ ദിവസം റോഡുകളിൽ വിദ്യാർഥികളെ വരവേൽക്കാൻ പൂക്കളുമായി പൊലീസ്​ പട്രോളിങ്​, ട്രാഫിക്​ വിഭാഗവും. മക്ക, ത്വാഇഫ്, മദീന​, കിഴക്കൻ മേഖല എന്നിവിടങ്ങളിലെ റോഡുകളിലും പ്രധാന ജങ്​ഷനുകളിലും സിഗ്​നലുകൾക്ക്​ അടുത്തും വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്കും ഡ്യൂട്ടിക്ക്​ നിയോഗിച്ച പൊലീസ്​ പട്രോളിങ്, ട്രാഫിക്​​ ഉദ്യോഗസ്​ഥരാണ് വിദ്യാർഥികളെ സ്വീകരിച്ചത്​. ത്വാഇഫിൽ സ്​കൂൾ തുറക്കുന്നതിനോട്​ അനുബന്ധിച്ച്​ വിദ്യാർഥികളുടെ സഞ്ചാരം എളുപ്പമാക്കാൻ ഏകദേശം 150 പട്രോളിങ്​ ഉദ്യോഗസ്​ഥരെയാണ്​ നിയോഗിച്ചത്​. മക്ക ട്രാഫിക്കും കൂടുതൽ പേരെ ട്രാഫിക്ക്​ നിയന്ത്രണത്തിന്​ നിയോഗിച്ചിരുന്നു.
Tags:    
News Summary - police-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.