ദമ്മാം: മാത്തുക്കുട്ടി പള്ളിപ്പാടിന്റെ ആദ്യ കവിത സമാഹാരം ‘അകക്കാമ്പുകൾ' പ്രകാശനം ചെയ്തു. ശ്രീ നാരായണ ഓപൺ യൂനിവേഴ്സിറ്റി പ്രഫസർ ഡോ. നൗഫൽ, കവയിത്രി സോഫിയ ഷാജഹാന് ആദ്യ പ്രതി കൈമാറിയാണ് പ്രകാശനം ചെയ്തത്. ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒ.ഐ.സി.സി സൗദി നാഷനൽ പ്രസിഡന്റ് ബിജു കല്ലുമല അധ്യക്ഷത വഹിച്ചു. സൗദി മലയാളം മിഷൻ പ്രസിഡന്റും നവോദയ രക്ഷാധികാരി കമ്മറ്റിയംഗവുമായ പ്രദീപ് കൊട്ടിയം ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ പുസ്തകപരിചയം നടത്തി.
ഡോ. നൗഫലിനെ ചടങ്ങിൽ ആദരിച്ചു. ദമ്മാം നവോദയ കേന്ദ്ര സെക്രട്ടറി രഞ്ജിത് വടകര, നവയുഗം സാംസ്കാരിക വേദി കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ബിജു വർക്കി, കനിവ് സാംസ്കാരിക വേദി രക്ഷാധികാരി ഷാജി പത്തിച്ചിറ, സൗദി മലയാളി സമാജം വൈസ് പ്രസിഡന്റ് ലീന ഉണ്ണികൃഷ്ണൻ, സവ ജനറൽ സെക്രട്ടറി ബൈജു കുട്ടനാട്, ഡ്രീം ക്യാച്ചേഴ്സ് പ്രതിനിധി സിയാദ്, എഴുത്തുകാരായ ലതിക അങ്ങേപ്പാട്ട്, സീനത്ത് സാജിദ്, സാംസ്കാരിക പ്രവർത്തകൻ ഇക്ബാൽ വെളിയംകോട് എന്നിവർ ആശംസ നേർന്നു. സൗദി മലയാളി സമാജം മാത്തുക്കുട്ടി പള്ളിപ്പാടിനെ ആദരിച്ചു. അഡ്വ. ആർ.ഷഹ്ന സ്വാഗതവും എഴുത്തുകാരനും സൗദി മലയാളി സമാജം ഓർഗനൈസിങ് സെക്രട്ടറിയുമായ ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു. സൗദി മലയാളി സമാജം സെക്രട്ടറി ഡോ. സിന്ധു ബിനു അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.