Posted On
date_range Updated On
date_range അച്ഛൻ
വരയൊഴിഞ്ഞ
കടലാസുകൾ
കരയ്ക്കടുക്കുമ്പോൾ
കഥ വറ്റിയ തിരകളുടെ
കൂമ്പാരമാണച്ഛൻ.
താണ്ടിയ ദൂരങ്ങളുടെ
കണക്കെടുപ്പുകൾ
മറന്ന്
ഉള്ളുലച്ച
ചില്ലറത്തുട്ടുകളിൽ
മറന്നുപോയ
ശരീരോശ്മാവിൽ
രാത്രിയെ പകലാക്കിയവരാണവർ.
കടയിലെ പറ്റു പുസ്തകത്തിൽ
കോലുമിഠായിയെപ്പോലും ഓർത്ത്
ജീവിതത്തെ അമ്പരപ്പിച്ചവർ..
ഉഴിഞ്ഞിട്ട ആയുസ്സിലെ
മുക്കാൽഭാഗവും
മക്കൾക്ക് വീതിച്ച ഓരോ-
അച്ഛനുമല്ലേ ഹൃദയത്തിലൊരിടം കൊടുക്കേണ്ടത്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.