രാകേഷ് രമേശൻ (37) 

ന്യൂമോണിയ ബാധ:​ മലയാളി യുവാവ്​ ദമ്മാമിൽ മരിച്ചു

ദമ്മാം: ന്യൂമോണിയ ബാധിതനായി ദമ്മാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. തിരുവന്തപുരം, നെടുമങ്ങാട്, നെറ്റിച്ചിറ സ്വദേശി അരുൺ നിവാസിൽ രാകേഷ് രമേശൻ (37) ആണ് മരിച്ചത്. കുറച്ച്​ ദിവസങ്ങൾക്ക് മുമ്പ്​ പനിയും കഫക്കെട്ടുമായി ചികിത്സയിലായിരുന്ന രാകേഷിനെ രണ്ടു ദിവസം മുൻപ് അസുഖം മൂർഛിച്ചതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ശ്വാസതടസ്സവും ബുദ്ധിമുട്ടുകളും കൂടിയതിനെ തുടർന്ന് ഐ.സിയുവിൽ വെൻറിലേറ്ററിലേക്ക് മാറ്റി. ഇതിനിടെ നില വഷളായി മരിച്ചു. 10 വർഷത്തിലേറെ സൗദിയിൽ ജോലി ചെയ്യുന്ന രാകേഷ് ദമ്മാമിലെ ഒരു സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറാണ്. രമേശൻ ചെട്ടിയാർ, എ. മോളി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ നീതുവും മക്കളായ സകേത് രാകേഷ്, സാരംഗ് രാകേഷ് (ദമ്മാം ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ) എന്നിവർ ദമ്മാമിലുണ്ട്​. അഞ്ചുമാസം മുമ്പാണ്​ കുടുംബം ഇവിടെ എത്തിയത്​. രണ്ട് സഹോദരന്മാരുണ്ട്. അൽഖോബാർ ദോസരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ സാമൂഹിക പ്രവർത്തകൻ എബ്രഹാം മാത്യുവി​െൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Tags:    
News Summary - Pneumonia: Malayali youth dies in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.