പി.​എം.​എ​ഫ് ‘മ​രു​ഭൂ​മി​യി​ലേ​ക്കൊ​രു കാ​രു​ണ്യ​യാ​ത്ര’​ക്ക് തു​ട​ക്ക​മാ​യ​പ്പോ​ൾ

പി.​എം.​എ​ഫ് ‘മ​രു​ഭൂ​മി​യി​ലേ​ക്കൊ​രു കാ​രു​ണ്യ​യാ​ത്ര’​ക്ക് തു​ട​ക്കം

റി​യാ​ദ്: പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ (പി.​എം.​എ​ഫ്) ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി റ​മ​ദാ​ൻ മാ​സ​ത്തി​ൽ ന​ട​ത്തു​ന്ന ‘മ​രു​ഭൂ​മി​യി​ലേ​ക്കൊ​രു കാ​രു​ണ്യ​യാ​ത്ര’​ക്ക് ഇ​ത്ത​വ​ണ നോ​മ്പി​നു​​മു​മ്പ്​ ത​ന്നെ തു​ട​ക്ക​മാ​യി.

ന​ഗ​ര​ത്തി​ൽ​നി​ന്ന് അ​ക​ലെ​യു​ള്ള മ​രു​ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന ആ​ട്ടി​ട​യ​ന്മാ​രെ​യും ഒ​ട്ട​ക​ങ്ങ​ളെ മെ​യ്ക്കു​ന്ന​വ​രെ​യും ക​ണ്ടെ​ത്തി പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന കി​റ്റു​ക​ളെ​ത്തി​ക്കു​ന്ന ദൗ​ത്യ​മാ​ണ് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന​ത്. സാ​ധ​ന​ങ്ങ​ൾ മൊ​ത്ത വി​ല​ക്കെ​ടു​ത്തു പാ​ക്ക് ചെ​യ്താ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

റ​മ​ദാ​ൻ മാ​സ​ത്തി​ലെ എ​ല്ലാ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ മ​രു​ഭൂ​മി​യി​ലും ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും ജോ​ലി ന​ഷ്​​ട​പ്പെ​ട്ടും അ​സു​ഖ​ബാ​ധി​ത​രാ​യും റൂ​മു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും സ​ഹാ​യ​മെ​ത്തി​ക്കു​ന്ന ദൗ​ത്യ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന്​ ക​ൺ​വീ​ന​ർ ബി​നു കെ. ​തോ​മ​സ് പ​റ​ഞ്ഞു. റ​മ​ദാ​നി​ലെ രാ​ത്രി​ക​ളി​ൽ ദി​വ​സ​വും തെ​രു​വു​ക​ളി​ല​ട​ക്കം ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ ക​ണ്ടെ​ത്തി ഭ​ക്ഷ​ണ പൊ​തി, വ​സ്ത്ര​ങ്ങ​ൾ അ​ട​ക്കം ഈ ​മാ​സം വി​ത​ര​ണം ന​ട​ത്തു​മെ​ന്ന് കോ​ഓ​ഡി​നേ​റ്റ​ർ ബ​ഷീ​ർ സാ​പ്​​റ്റി​കോ അ​റി​യി​ച്ചു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ മു​ജി​ബ് റ​ഹ്​​മാ​ൻ പാ​ല​ക്കാ​ട് യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്‌​തു. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് സ​ലിം വാ​ലി​ല്ല​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നു കെ. ​തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ സു​രേ​ഷ് ശ​ങ്ക​ർ ഉ​ത്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ഉ​സ്മാ​ൻ ആ​മു​ഖം പ​റ​ഞ്ഞു.

ആ​ദ്യ​യാ​ത്ര​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ റ​സ്സ​ൽ മ​ഠ​ത്തി​പ്പ​റ​മ്പി​ൽ, ജ​ലീ​ൽ ആ​ല​പ്പു​ഴ, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട്, ഷ​രീ​ഖ് തൈ​ക്ക​ണ്ടി, നാ​സ​ർ പൂ​വാ​ർ, ഖാ​ൻ പ​ത്ത​നം​തി​ട്ട, കെ.​ജെ. റ​ഷീ​ദ്, നൗ​ഷാ​ദ് യാ​ഖൂ​ബ്, നി​സാം കാ​യം​കു​ളം, ശ്യാം ​വി​ള​ക്കു​പാ​റ, രാ​ധ​ൻ പാ​ല​ത്ത്, റ​ഫീ​ഖ് വെ​ട്ടി​യാ​ർ, യാ​സി​ർ അ​ലി, തൊ​മ്മി​ച്ച​ൻ സ്രാ​മ്പി​ക്ക​ൽ, സ​ഫീ​ർ ത​ലാ​പ്പി​ൽ , നി​സാം, ന​ഹാ​സ്, അ​ൻ​ഷാ​ദ്, ഫൗ​സി​യ നി​സാം, ആ​ൻ​ഡ്രി​യ ജോ​ൺ​സ​ൺ, രാ​ധി​ക സു​രേ​ഷ്, സു​നി ബ​ഷീ​ർ, ശൈ​ല​ജ ഖാ​ൻ, അ​ജ്മ​ൽ ഖാ​ൻ, ക​ല്യാ​ണി സു​രേ​ഷ്, ഫി​ദ ഫാ​ത്തി​മ, ബി​ലാ​ൽ നി​സാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - PMF's marubhoomiyilekkoru karunya yathra begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.